സിമോണ്‍ ബൈല്‍സ് എപി
Sports

വീണ്ടും വിസ്മയം തീര്‍ത്ത് സിമോണ്‍ ബൈല്‍സ്; ആറാം ഒളിംപിക്‌സ് സ്വര്‍ണം, റെക്കോര്‍ഡ്

പാരിസില്‍ താരത്തിനു രണ്ടാം സുവര്‍ണ നേട്ടം

Author : സമകാലിക മലയാളം ഡെസ്ക്

പാരിസ്: കരിയറിലെ ആറാം ഒളിംപിക്‌സ് സ്വര്‍ണം സ്വന്തമാക്കി അമേരിക്കയുടെ ഇതിഹാസ ജിംനാസ്റ്റിക്‌സ് താരം സിമോണ്‍ ബൈല്‍സ്. വനിതകളുടെ ആര്‍ട്ടിസ്റ്റിക്‌സ് ജിംനാസ്റ്റിക്‌സ് ഓള്‍ റൗണ്ട് വിഭാഗത്തിലാണ് താരത്തിന്റെ സ്വര്‍ണം. 59.131 പോയിന്റുകള്‍ നേടിയാണ് ബൈല്‍സിന്റെ സുവര്‍ണ നേട്ടം.

ബ്രസീല്‍ താരം റെബേക്ക അന്‍ഡ്രെയ്ഡിനെ പിന്തള്ളിയാണ് ബൈല്‍സ് നേട്ടത്തിലെത്തിയത്. രണ്ട് പോയിന്റ് വ്യത്യസമാണ് ഇരുവരും തമ്മില്‍. എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് 27കാരി പാരിസില്‍ വീണ്ടും വിസ്മയങ്ങള്‍ തീര്‍ക്കുന്നത്.

പാരിസില്‍ താരം നേടുന്ന രണ്ടാമത്തെ ജിംനാസ്റ്റിക്‌സ് സ്വര്‍ണമാണിത്. നേരത്തെ ഇതേ ഇനത്തില്‍ ടീം പോരാട്ടത്തിലാണ് ഇത്തവണ ആദ്യ സ്വര്‍ണം ബൈല്‍സ് സ്വന്തമാക്കിയത്. ആകെ ഒളിംപിക്‌സ് മെഡലുകളുടെ എണ്ണം ഒന്‍പതാക്കിയും താരം ഉയര്‍ത്തി. ആറ് സ്വര്‍ണം, ഒരു വെള്ളി, രണ്ട് വെങ്കലം.

എട്ട് വര്‍ഷം മുന്‍പ് റിയോ ഒളിംപിക്‌സിലാണ് താരം ആദ്യമായി ആര്‍ട്ടിസ്റ്റിക്‌സ് ജിംനാസ്റ്റിക്‌സ് ഓള്‍ റൗണ്ട് വിഭാഗത്തില്‍ സ്വര്‍ണം നേടിയത്. കഴിഞ്ഞ തവണ ടോക്യോ ഒളിംപിക്‌സില്‍ താരം മത്സരിച്ചിരുന്നില്ല. മാനസിക സമ്മര്‍ദ്ദം കാരണം മത്സരിക്കാന്‍ സാധിക്കുന്നില്ലെന്നു വ്യക്തമാക്കിയുള്ള താരത്തിന്റെ പിന്‍മാറ്റം കായിക ലോകത്തെ ഞെട്ടിച്ചിരുന്നു. എന്നാല്‍ ഇത്തവണ അതിന്റെയെല്ലാം കുറവ് നികത്തിയാണ് ബൈല്‍സിന്റെ മുന്നേറ്റം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

റെക്കോര്‍ഡുകളുടെ തിളക്കം

ആര്‍ട്ടിസ്റ്റിക്‌സ് ജിംനാസ്റ്റിക്‌സ് ഓള്‍ റൗണ്ട് വിഭാഗത്തില്‍ രണ്ട് തവണ ഒളിംപിക്‌സ് സ്വര്‍ണം നേടുന്ന മൂന്നാമത്തെ മാത്രം താരമായും ഇതോടെ ബൈല്‍സ് മാറി. നേരത്തെ സോവിയറ്റ് യൂണിയന്റെ ലാറിസ ലാറ്റിനിന (1956, 60), ചെക്കോസ്ലോവാക്യയുടെ വേര കസ്‌ലാവ്‌സ്‌ക (1964, 68) എന്നിവരാണ് നേരത്തെ ഈ നേട്ടത്തിലെത്തിയവര്‍.

ഈ ഇനത്തില്‍ ഒളിംപിക്‌സ് സ്വര്‍ണം നേടുന്ന ഏറ്റവും പ്രായമുള്ള രണ്ടാമത്തെ താരമായും ബൈല്‍സ് മാറി. സോവിയറ്റ് യൂണിയന്‍ താരമായിരുന്ന മരിയ ഗൊരൊഖോവ്‌സ്‌കിയ 1952ല്‍ 30ാം വയസില്‍ സ്വര്‍ണം സ്വന്തമാക്കിയിട്ടുണ്ട്.

ഈ ഇനത്തില്‍ തുടരെ ആറാം ഒളിംപിക്‌സ് സ്വര്‍ണമാണ് അമേരിക്ക നേടുന്നത്. 2004ല്‍ കാര്‍ലി പാറ്റേഴ്‌സന്‍, 08ല്‍ നാസ്റ്റിയ ലിയുകിന്‍, 12ല്‍ ഗാബി ഡഗ്‌ലസ്, 16ല്‍ ബൈല്‍സ്, 20ല്‍ സുനിസ ലീ എന്നിവരാണ് തുടരെ നേട്ടം സ്വന്തമാക്കിയ അമേരിക്കന്‍ താരങ്ങള്‍.

39 മെഡല്‍ നേട്ടങ്ങള്‍

ജിംനാസ്റ്റിക്‌സില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേട്ടങ്ങള്‍ സ്വന്തമായുള്ള താരമാണ് ബൈല്‍സ്. റെക്കോര്‍ഡ് നേരത്തെ തന്നെ സ്വന്തമാക്കിയ ബൈല്‍സ് ആ പട്ടികയിലേക്കാണ് രണ്ടാം സ്വര്‍ണവും ചേര്‍ക്കുന്നത്. ഒളിംപിക്‌സ്, ലോക ചാമ്പ്യന്‍ഷിപ്പ് പോരാട്ടങ്ങളിലായി താരത്തിന്റെ ആകെ മെഡല്‍ നേട്ടം 39 ആയി. 23 സ്വര്‍ണം, നാല് വെള്ളി, മൂന്ന് വെങ്കലം നേട്ടങ്ങളാണ് താരത്തിനു ലോക ചാമ്പ്യന്‍ഷിപ്പിലുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT