PBKS vs SRH Punjab Look to Continue Winning Run Against Hyderabad. PBKS/x
Sports

'വീഴാതെ നോക്കണം'; സൺറൈസേഴ്‌സിന് സമ്മർദ്ദം കൂടുന്നു, ഇന്ന് എതിരാളികൾ പഞ്ചാബ്

ശ്രേയസ് അയ്യരുടെ നായക മികവിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരു പോലെ പഞ്ചാബ് കിങ്‌സിന് തിളങ്ങാൻ കഴിയുന്നുണ്ട്.

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഢ്: ഐപിഎല്ലിൽ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ പഞ്ചാബ് കിങ്‌സ് സൺറൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ന്യൂ ചണ്ഡീഗഢിൽ വൈകിട്ട് 3.30ന് ആണ് മത്സരം നടക്കുന്നത്. പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് പഞ്ചാബ് ഉള്ളത്. മൂന്ന് മത്സരങ്ങളിൽ രണ്ട് വിജയം നേടുകയും ഒരു മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെ അഞ്ച് പോയിന്റുകളാണ് പഞ്ചാബിന് ഉള്ളത്. മറുവശത്ത് ഹൈദരാബാദ് മൂന്ന് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ജയിക്കാൻ കഴിഞ്ഞത്. രണ്ട് പോയിന്റുമായി ആറാം സ്ഥാനത്താണ് ടീമുള്ളത്.

പാറ്റ് കമിൻസിന്റെ അഭാവത്തിൽ ഇഷാൻ കിഷൻ ആണ് ഹൈദരാബാദിനെ നയിക്കുന്നത്. ഇന്നത്തെ മത്സരം വിജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ ടീമിന്റെ മുന്നോട്ടുള്ള പോക്കിന് വലിയ തിരിച്ചടിയാകും. ഈ സീസണിൽ ഹൈദരാബാദിന്റെ പ്രധാന പ്രശ്നം മികച്ച കൂട്ടുകെട്ട് ഉണ്ടാക്കാൻ കഴിയാത്തതാണ്.

ടോപ് ഓർഡർ ബാറ്റർമാർ തുടർച്ചയായി പരാജയപ്പെടുന്നതും മിഡിൽ ഓർഡർ വേണ്ട രീതിയിൽ ശോഭിക്കാത്തതും ടീമിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഹെയ്ന്റിച് ക്ലാസനും നിതീഷ് റെഡ്ഡിയുടെയും മികച്ച ബാറ്റിങ്ങാണ് ടീമിന്റെ ഏക ആശ്വാസം. ഹർഷൽ പട്ടേൽ, ജയദേവ് ഉനദ്കട്ട് എന്നിവർ ബൗളിങ്ങിൽ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച്ചവെച്ചത്.

മറുവശത്ത്, ശ്രേയസ് അയ്യരുടെ നായക മികവിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരു പോലെ പഞ്ചാബ് കിങ്‌സിന് തിളങ്ങാൻ കഴിയുന്നുണ്ട്. ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങ്, കൂപ്പര്‍ കോണോലി എന്നിവർ മികച്ച ഫോമിലാണ്. വിജയകുമാര്‍ വൈശാഖ്,സേവ്യര്‍ ബാര്‍ട്‌ലെറ്റ്, മാര്‍ക്കോ യാന്‍സന്‍, യുസ്‌വേന്ദ്ര ചഹല്‍ എന്നിവർ ബൗളിങ്ങിൽ ഇന്നും തിളങ്ങിയാൽ വിജയം പഞ്ചാബിന് സ്വന്തമാക്കാം.

PBKS vs SRH Punjab Look to Continue Winning Run Against Hyderabad.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'21ാം നൂറ്റാണ്ടിലെ സുപ്രധാന തീരുമാനം; രാജ്യത്തെ കോടിക്കണക്കിന് അമ്മ പെങ്ങന്മാരുടെ ആശീര്‍വാദമുണ്ട്'; വനിതാ ബില്ലില്‍ പ്രധാനമന്ത്രി

'60 വര്‍ഷത്തെ ഇടത് കുത്തകയ്ക്ക് അന്ത്യം കുറിക്കും, വിയര്‍പ്പും അധ്വാനവും തൃക്കരിപ്പൂരിന്റെ മണ്ണില്‍ പുതിയ ചരിത്രമെഴുതും'; നന്ദി പറഞ്ഞ് സന്ദീപ് വാര്യര്‍

16 മുതല്‍ 18 വരെ പാര്‍ലമെന്റില്‍ ഉണ്ടാവണം; കോണ്‍ഗ്രസ് എംപിമാര്‍ക്ക് വിപ്പ്

'പോളിങ് ബൂത്തില്‍ വോട്ടര്‍മാരുടെ ബയോമെട്രിക് പരിശോധന നടത്തണം'; കേന്ദ്രത്തിനും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ് അയച്ച് സുപ്രീംകോടതി

ഗുരുവായൂരില്‍ വിഷുക്കണി ദർശനം ബുധനാഴ്ച പുലർച്ചെ 2.55 മുതൽ

SCROLL FOR NEXT