വീഡിയോ ദൃശ്യം 
Sports

കാല്‍ കൊണ്ട് കാരംസ്; കയ്യടിക്കണം, വൈറല്‍ വീഡിയോ പങ്കുവെച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 

ജീവിതത്തില്‍ നമുക്ക് പ്രചോദനമാവുന്ന നിരവധി കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട് ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജീവിതത്തില്‍ നമുക്ക് പ്രചോദനമാവുന്ന നിരവധി കാര്യങ്ങള്‍ പലപ്പോഴായി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട് ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. അത്തരത്തിലൊരു വീഡിയോയുമായാണ് സച്ചിന്‍ വീണ്ടും ആരാധകരുടെ മുന്‍പിലേക്ക് എത്തുന്നത്. 

തന്റെ കാലുകള്‍ കൊണ്ട് കാരം ബോര്‍ഡ് കളിക്കുന്ന വീഡിയോയാണ് സച്ചിന്‍ പങ്കുവെച്ചത്. അസാധ്യവും സാധ്യവും തമ്മിലുള്ള വ്യത്യാസം നിശ്ചയദാര്‍ഡ്യമാണ്. ഇവിടെ ഹര്‍ഷാദ് ഗോതന്‍കര്‍ എന്ന വ്യക്തി എനിക്ക് സാധ്യമാണ് എന്നത് തന്റെ പ്രതിജ്ഞയാക്കുന്നു, സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു. 

കാര്യങ്ങള്‍ സ്വന്തമാക്കാന്‍ വഴി കണ്ടെത്തുന്നത് വഴി അവന്‍ പ്രചോദനമാവുന്നു. നമുക്കെല്ലാവര്‍ക്കും അവനില്‍ നിന്ന് പഠിക്കാനുണ്ട്, വീഡിയോ പങ്കുവെച്ച് സച്ചിന്‍ കുറിച്ചു. സച്ചിന്‍ പങ്കുവെച്ച വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കയുടെയും അറസ്റ്റ് ജനാധിപത്യ വിരുദ്ധം, പോരാട്ടം തുടരും: വി ഡി സതീശന്‍