സ്‌പെയ്ന്‍ മധ്യനിര താരം ഗവിയുടെ മുന്നേറ്റം/ഫോട്ടോ: എഎഫ്പി 
Sports

സമനില പിടിച്ച് പോര്‍ച്ചുഗല്‍; വിസ്മയിപ്പിച്ച് സ്‌പെയ്‌നിന്റെ 17കാരന്‍ ഗവി 

25ാം മിനിറ്റില്‍ മോറാട്ടയിലൂടെ നേടിയ ഗോളിന് റിക്കാര്‍ഡോ ഹോര്‍ട്ടയിലൂടെ 82ാം മിനിറ്റില്‍ മറുപടി നല്‍കിയാണ് പോര്‍ച്ചുഗല്‍ സമനില പിടിച്ചത്

സമകാലിക മലയാളം ഡെസ്ക്

സെവിയ്യ: യുവേഫ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗല്‍-സ്‌പെയ്ന്‍ പോര് സമനിലയില്‍ കലാശിച്ചു. 25ാം മിനിറ്റില്‍ മോറാട്ടയിലൂടെ നേടിയ ഗോളിന് റിക്കാര്‍ഡോ ഹോര്‍ട്ടയിലൂടെ 82ാം മിനിറ്റില്‍ മറുപടി നല്‍കിയാണ് പോര്‍ച്ചുഗല്‍ സമനില പിടിച്ചത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രണ്ടാം പകുതിയില്‍ സബ്സ്റ്റിറ്റിയൂട്ടായി ഇറങ്ങിയെങ്കിലും ഇവിടെ കയ്യടി നേടിയത് സ്‌പെയ്‌നിന്റെ കൗമാരതാരം ഗവിയാണ്. 

ഗവി തുടങ്ങിവെച്ച കൗണ്ടര്‍ അറ്റാക്കിലൂടെയാണ് സ്‌പെയ്ന്‍ ലീഡ് കണ്ടെത്തിയത്. സ്വന്തം ഹാഫില്‍ നിന്ന് പന്തെടുത്ത് മുന്നേറിയ ഗവി സറാബയിലേക്ക് പാസ് നല്‍കി. സറാബയില്‍ നിന്ന് ലഭിച്ച പന്ത് ഗോളി മാത്രം മുന്‍പില്‍ നില്‍ക്കെ വലയിലേക്ക് എത്തിച്ച് മൊറാട്ട സ്‌പെയ്‌നിനെ മുന്‍പിലെത്തിച്ചു. 

62ാം മിനിറ്റിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സബ്‌സ്റ്റിറ്റിയൂട്ടായി ഗ്രൗണ്ടിലേക്ക് വരുന്നത്. എന്നാല്‍ സൂപ്പര്‍ താരത്തിന് കാര്യമായൊന്നും ചെയ്യാനായില്ല. 82ാം മിനിറ്റില്‍ വലത് വശത്ത് നിന്ന് ക്യാന്‍സലോ നല്‍കിയ ക്രോസില്‍ നിന്നാണ് പോര്‍ച്ചുഗല്ലിനായി ഹോര്‍ട്ട സമനില ഗോള്‍ നേടിയത്. 

94 ശതമാനമാണ് ഗവിയുടെ പാസ് കൃത്യത

കളി സമനിലയില്‍ അവസാനിച്ചെങ്കിലും ഗവിയുടെ കളിയാണ് സ്‌പെയ്ന്‍ ആരാധകരെ ത്രില്ലടിപ്പിച്ചത്. സ്‌പെയ്‌നിന്റെ 17കാരന്റെ പാസ് കൃത്യത 94 ശതമാനമാണ്. ലോങ് ബോള്‍ കൃത്യത 100 ശതമാനവും. 73 ടച്ചുകളാണ് കളിയില്‍ ഗവിയില്‍ നിന്ന് വന്നത്. 54 പാസ് ശ്രമങ്ങള്‍. അതില്‍ 51 പാസും പൂര്‍ത്തിയാക്കി. 

2 ചാന്‍സുകള്‍ ഗവി കളിയില്‍ സൃഷ്ടിച്ചു. 5 ഡ്യുയല്‍സ് ജയിച്ചപ്പോള്‍ 2 ഇന്റര്‍സെപ്ഷനും 2 ക്രോസുകളും ഗവിയില്‍ നിന്ന് വന്നു. 81ാം മിനിറ്റില്‍ ഗവിയെ പിന്‍നലിച്ചതിന് തൊട്ടുപിന്നാലെ സ്‌പെയ്ന്‍ സമനില ഗോള്‍ വഴങ്ങുകയും ചെയ്തു. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

കെമിക്കൽ ഡൈയോടെ 'നോ' പറയാം, പ്രകൃതിദത്തമായി മുടി കറുപ്പിക്കാൻ ഇതാ ഒരു എളുപ്പ വഴി

സ്ട്രോക്ക് വന്നവരാണോ? ആരോ​ഗ്യം വീണ്ടെടുക്കാൻ സൂര്യപ്രകാശം സഹായിക്കും, പഠനം

'ഇന്ദ്രന്‍സിന് അതിവിനയം; മമ്മൂട്ടിയ്ക്ക് വരെ ദേഷ്യം വന്നു, ഇത്ര ഓവറാകരുത്'; കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

SCROLL FOR NEXT