FIFA World Cup 2026 x
Sports

9 എണ്ണം; വല നിറച്ചും ഗോള്‍! പോര്‍ച്ചുഗലിന് ലോകകപ്പ് യോഗ്യത

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിച്ചില്ല

സമകാലിക മലയാളം ഡെസ്ക്

ലിസ്ബന്‍: അര്‍മേനിയയെ ഒന്നിനെതിരെ 9 ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞ് പോര്‍ച്ചുഗല്‍ അടുത്ത വര്‍ഷം അരങ്ങേറുന്ന ഫിഫ ലോകകപ്പ് പോരാട്ടത്തിനു യോഗ്യത നേടി. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കഴിഞ്ഞ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് വാങ്ങിയതിനാല്‍ താരത്തിനു ഇറങ്ങാനായില്ല. എന്നാല്‍ പോര്‍ച്ചുഗല്‍ അര്‍മാദ വിജയം സ്വന്തമാക്കുന്നതില്‍ സൂപ്പര്‍ താരത്തിന്റെ അഭാവം തടസമായില്ല.

ജാവോ നെവസ്, ബ്രൂണോ ഫെര്‍ണാണ്ടസ് എന്നിവര്‍ ഹാട്രിക്ക് ഗോളുകള്‍ നേടി. റെനാറ്റോ വെയ്ഗ, ഗോണ്‍സാലോ റാമോസ്, ഫ്രാന്‍സിസ്‌ക്കോ കോന്‍സിക്കാവോ എന്നിവര്‍ ഓരോ ഗോളും നേടി പട്ടിക പൂര്‍ത്തിയാക്കി.

ഏഴാം മിനിറ്റില്‍ വെയ്ഗയിലൂടെ പോര്‍ച്ചുഗല്‍ ലീഡെടുത്തു. എന്നാല്‍ അര്‍മേനിയ 18ാം മിനിറ്റില്‍ തിരിച്ചടിച്ചു. എന്നാല്‍ പിന്നീട് അവര്‍ ചിത്രത്തിലേ ഇല്ലാതായി.

28ാം മിനിറ്റില്‍ റാമോസ് പോര്‍ച്ചുഗലിനെ വീണ്ടും മുന്നിലെത്തിച്ചു. പിന്നീടാണ് നെവസും ബ്രൂണോ ഫെര്‍ണാണ്ടസ് സഖ്യത്തിന്റെ ആറ് ഗോളുകള്‍ വന്നത്. 30, 41, 81 മിനിറ്റുകളിലാണ് നെവസ് വല ചലിപ്പിച്ചത്. ബ്രൂണോ ഫെര്‍ണാണ്ടസ് രണ്ട് ഗോളുകള്‍ പെനാല്‍റ്റി വഴിയാണ് നേടിയത്. ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്തും 51, 72 മിനിറ്റുകളിലുമായി താരം ഗോള്‍ നേടിയത്. അവസാന ഗോള്‍ കോന്‍സിക്കാവോ 90 മിനിറ്റുകള്‍ കഴിഞ്ഞുള്ള ഇഞ്ച്വറി സമയത്തിന്റെ രണ്ടാം മിനിറ്റിലും നേടി.

Portugal did not let Cristiano Ronaldo's absence come in the way of sealing their place at the FIFA World Cup 2026.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉമർ നബി ചാവേർ തന്നെ; ഡൽഹി സ്ഫോടനത്തിൽ നിർണായക അറസ്റ്റുമായി എൻഐഎ, കാർ വാങ്ങിയ സഹായി പിടിയിൽ

'അനീഷ് കര്‍ത്തവ്യം ഫലപ്രഥമായി നിര്‍വഹിച്ചിരുന്നു'; ബിഎല്‍ഒ ജീവനൊടുക്കിയതിന് കാരണം ജോലി സമ്മര്‍ദമല്ലെന്ന് കലക്ടര്‍

'നാരി ശക്തി' ടെറിട്ടോറിയല്‍ ആര്‍മിയിലേക്ക്, വനിതകള്‍ക്കും സൈനിക സേവനത്തിന് അവസരമൊരുങ്ങുന്നു

എതിർപ്പുകൾ തള്ളി; ആർഷോയ്ക്കെതിരെ പരാതി നൽകിയ നിമിഷ രാജു സിപിഐ സ്ഥാനാർത്ഥി

തദ്ദേശ തെരഞ്ഞെടുപ്പ്: 2.86 കോടി വോട്ടര്‍മാര്‍, 4745 പേരെ ഒഴിവാക്കി

SCROLL FOR NEXT