പിആര്‍ ശ്രീജേഷ് എക്‌സ്പ്രസ് ഫയല്‍
Sports

'വിദേശ പരിശീലകനു വേണ്ടി എന്നെ പുറത്താക്കി'; ഹോക്കി ഇന്ത്യക്കെതിരെ പി ആര്‍ ശ്രീജേഷ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ജൂനിയര്‍ പുരുഷ ഹോക്കി ടീമിന്റെ പരിശീലക സ്ഥാനത്തുനിന്ന് നീക്കംചെയ്തതിനെതിരേ മുന്‍ ഇന്ത്യന്‍ ഗോള്‍കീപ്പറും ഒളിംപിക് മെഡല്‍ ജേതാവുമായ പിആര്‍ ശ്രീജേഷ്. വിദേശ പരിശീലകന് വഴിയൊരുക്കുന്നതിനു വേണ്ടി പരിശീലക സ്ഥാനത്തുനിന്ന് തന്നെ പുറത്താക്കുകയാണെന്ന് ശ്രീജേഷ് എക്‌സില്‍ കുറിച്ചു. 2024 ഒളിംപിക്‌സിനു പിന്നാലെയാണ് ശ്രീജേഷിനെ ജൂനിയര്‍ പുരുഷ ടീമിന്റെ പരിശീലകനായി നിയമിച്ചത്. ശ്രീജേഷിനു കീഴില്‍ ഹോക്കി ലോകകപ്പില്‍ ഇന്ത്യ വെങ്കലം നേടിയിരുന്നു.

തന്റെ നേതൃത്വത്തില്‍ ടീം പങ്കെടുത്ത അഞ്ച് ടൂര്‍ണമെന്റുകളിലും മെഡലുകള്‍ നേടിയിട്ടും ഒരു വിദേശ പരിശീലകന് വഴിമാറിക്കൊടുക്കാന്‍ ഹോക്കി ഇന്ത്യ ആവശ്യപ്പെട്ടത് അദ്ഭുതപ്പെടുത്തിയെന്ന് ശ്രീജേഷ് പറഞ്ഞു. ഇന്ത്യന്‍ പരിശീലകര്‍ക്ക് രാജ്യത്തെ കായികരംഗത്തെ വളര്‍ത്താന്‍ കഴിയില്ലേ എന്നും താരം കുറിപ്പില്‍ ചോദിച്ചു.

'ഒന്നര വര്‍ഷത്തിനു ശേഷം എന്റെ കോച്ചിങ് കരിയര്‍ അവസാനിക്കുകയാണെന്നു തോന്നുന്നു. ഇക്കാലയളവില്‍ ഞങ്ങള്‍ അഞ്ച് ടൂര്‍ണമെന്റുകള്‍ കളിച്ച് അഞ്ചിലും പോഡിയം ഫിനിഷ് നടത്തി, ജൂനിയര്‍ ലോകകപ്പിലെ വെങ്കല വിജയം ഉള്‍പ്പടെയാണിത്. മോശം പ്രകടനങ്ങളെ തുടര്‍ന്ന് പരിശീലകരെ പുറത്താക്കുന്നതിനെക്കുറിച്ചു ഞാന്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ആദ്യമായാണ് ഒരു വിദേശ പരിശീലകന് വഴിയൊരുക്കാന്‍ പുറത്താക്കപ്പെടുന്നത് ഞാന്‍ നേരിട്ട് അനുഭവിക്കുന്നത്. സീനിയര്‍ ടീമിന്റെ പരിശീലകന്റെ താല്‍പര്യ പ്രകാരമാണ് ജൂനിയര്‍ ടീമിനും വിദേശ പരിശീലകന്‍ വരുന്നതെന്നാണ് ഹോക്കി ഇന്ത്യ പ്രസിഡന്റ് ദിലിപ് കുമാര്‍ ടിര്‍ക്കി പറഞ്ഞത്. ജൂനിയര്‍ താരങ്ങളെ സീനിയര്‍ തലത്തിലേക്കു കൊണ്ടുവരാന്‍ ഇതു സഹായിക്കുമെന്ന് അവര്‍ വിശ്വസിക്കുന്നു. ഇന്ത്യന്‍ പരിശീലകര്‍ക്ക് ഇന്ത്യന്‍ ഹോക്കിയെ വളര്‍ത്താന്‍ സാധിക്കില്ലേ?' ശ്രിജേഷ് പോസ്റ്റില്‍ പറഞ്ഞു.

2036 ഒളിംപിക്സിനായി ശ്രീജേഷിനെപ്പോലുള്ളവര്‍ മുന്നോട്ടുവരണമെന്ന് കായിക മന്ത്രി നിര്‍ദേശിച്ചതിന് വിരുദ്ധമായാണ് ഫെഡറേഷന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. വിദേശികളോടുള്ള ഈ അമിത താത്പര്യം ദേശീയ പരിശീലകരുടെ ആത്മവീര്യം തകര്‍ക്കുമെന്നും അദ്ദേഹം കുറിച്ചു.

PR Sreejesh removed from Junior Men's Hockey coaching role

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാളെ അറിയാം കേരളത്തിന്റെ മുഖ്യമന്ത്രിയെ; ചര്‍ച്ചകള്‍ പൂര്‍ത്തിയായി

Kerala CM Selection Live: മുഖ്യമന്ത്രി പ്രഖ്യാപനം നാളെ, നിയമസഭാ കക്ഷിയോഗം ഉച്ചയ്ക്ക് ഒരു മണിക്ക്‌

നീറ്റ് പരീക്ഷ നിര്‍ത്തലാക്കണം, പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം അനുവദിക്കണം: കേന്ദ്രത്തോട് വിജയ്

പെൻഷൻ വാ​ഗ്ദാനം ചെയ്ത് വ്യാജ പരസ്യലിങ്കുകൾ, ക്ലിക്ക് ചെയ്താൽ കാശ് പോകും; മുന്നറിയിപ്പുമായി കേരള പൊലീസ്, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വോട്ടു ചെയ്യാന്‍ പോയ അതിഥി തൊഴിലാളികള്‍ മടങ്ങിയെത്തിയില്ല, വിലക്കയറ്റം; കണ്ണൂരില്‍ നിര്‍മ്മാണ മേഖല സ്തംഭനത്തിലേക്ക്

SCROLL FOR NEXT