ഷക്കീബ് അല്‍ ഹസന്‍/ഫയല്‍ ചിത്രം 
Sports

മുന്‍തൂക്കം ഐപിഎല്ലിന്; ബംഗ്ലാദേശ് ടെസ്റ്റ് ടീമില്‍ നിന്ന് പിന്മാറി ഷക്കീബ് അല്‍ ഹസന്‍

ഐപിഎല്‍ സീസണ്‍ മുഴുവന്‍ കളിക്കുന്നതിനായി ശ്രീലങ്കയ്‌ക്കെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ നിന്ന് പിന്മാറിയിരിക്കുകയാണ് ഷക്കീബ്

Author : സമകാലിക മലയാളം ഡെസ്ക്

ധാക്ക: ദേശിയ ടീമില്‍ കളിക്കുന്നതിനേക്കാള്‍ പ്രാധാന്യം ഐപിഎല്ലിന് നല്‍കി ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷക്കീബ് അല്‍ ഹസന്‍. ഐപിഎല്‍ സീസണ്‍ മുഴുവന്‍ കളിക്കുന്നതിനായി ശ്രീലങ്കയ്‌ക്കെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ നിന്ന് പിന്മാറിയിരിക്കുകയാണ് ഷക്കീബ്. 

ഏപ്രിലിലാണ് ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ്. ഐപിഎല്‍ ആരംഭിക്കുന്നതും ഏപ്രിലിലാണ്. 3.2 കോടി രൂപയ്ക്കാണ് ഷക്കീബിനെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് സ്വന്തമാക്കിയത്. ഐപിഎല്ലിന് വേണ്ടി ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റില്‍ നിന്ന് പിന്മാറുന്ന കാര്യം ഷക്കീബ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചു. 

ദേശിയ ടീമിനായി കളിക്കാന്‍ നിര്‍ബന്ധിക്കേണ്ടതില്ലെന്ന നിലപാടിലാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ഇത് രണ്ടാം വട്ടമാണ് ഷക്കീബ് അല്‍ ഹസന്‍ ബംഗ്ലാദേശിന്റെ ദേശിയ ടീമില്‍ നിന്ന് പിന്മാറുന്നത്. ഫെബ്രുവരി-മാര്‍ച്ചിലായി നടന്ന ബംഗ്ലാദേശിന്റെ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ നിന്നും പെറ്റേണിറ്റി ലീവ് എടുത്ത് ഷക്കീബ് മാറി നിന്നിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

പ്രവാസികള്‍ക്ക് തിരിച്ചടി; ദുബൈയില്‍ ഇനി ജീവിത ചെലവേറും, പുതിയ താമസ നിയമം

കനത്ത മഴ: നാളത്തെ സെറ്റ് പരീക്ഷ മാറ്റി, പുതുക്കിയ തീയതി പിന്നീട്

ഐ.എസ്.ആർ.ഒയിൽ ഗവേഷകരാകാം; ബിരുദം മുതൽ യോഗ്യത, റിസർച്ച് മേഖലയിൽ അവസരം!

കോമണ്‍വെല്‍ത്ത് ഗെയിംസ്; പാരാ അത്‌ലറ്റിക്‌സ് ഷോട്പുട്ടില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം