ശ്രേയസ് അയ്യര്‍ 
Sports

അയ്യര്‍ തിളങ്ങി; പഞ്ചാബ് കിങ്‌സിന് കൂറ്റന്‍ വിജയലക്ഷ്യം

Author : സമകാലിക മലയാളം ഡെസ്ക്

ധരംശാല: ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 211 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുത്തു. 36 പന്തില്‍ 59 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ശ്രേയസ് അയ്യരാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍.

പ്രിയാന്‍ഷ് ആര്യ 33 പന്തില്‍ 56 റണ്‍സടിച്ചപ്പോള്‍ കൂപ്പര്‍ കൊണോലി 27 പന്തില്‍ 38 റണ്‍സടിച്ചു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച സൂര്യാന്‍ഷ് ഷെഡ്‌ജെ(8 പന്തില്‍ 21*) ആണ് പഞ്ചാബിനെ 200 കടത്തിയത്. പ്രഭ്സിമ്രാന്‍ സിങ് 18 റണ്‍സെടുത്ത് ഭേദപ്പെട്ട ഇന്നിങ്‌സ് കാഴ്ചവെച്ചു. മാര്‍ക്കസ് സ്റ്റോയ്നിസും (1) ശശാങ്ക് സിങ്ങും (0) എന്നിവര്‍ വേഗം മടങ്ങി.

ഡല്‍ഹിക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് 57 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ മാധവ് തിവാരി 40 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. പഞ്ചാബ് ഇന്നിങ്‌സിലെ മുഴുവന്‍ ഓവറുകളും എറിഞ്ഞത് പേസര്‍മാരായിരുന്നു. 2016നുശേഷം ആദ്യമായാണ് ഒരു ഇന്നിങ്‌സിലെ മുഴുവന്‍ ഓവറുകളും പേസര്‍മാര്‍ എറിയുന്നത്.

Punjab Kings have a huge target to win

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫയര്‍'ലന്‍ഡ്! അടിപതറി ലോകചാംപ്യന്മാര്‍, ചരിത്ര വിജയം, 34 റണ്‍സിന് തോറ്റ് ടീം ഇന്ത്യ

ലഹരിക്കെതിരെ മന്ത്രിയുടെ ക്ലാസ്; പഴയ ചിത്രം കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ; കൈയിലുള്ളത് മയക്കുമരുന്ന് അല്ല, മരുന്നെന്ന് വിശദീകരണം

'ബോംബെക്കാരി ചേച്ചിയുടെ നോര്‍ത്ത് ഇന്ത്യന്‍ ഐഡിയ; പണവും സ്വാധീനവും നല്‍കി മാത്രം സൗഹൃദങ്ങള്‍ കെട്ടിപ്പടുത്ത് ശീലമുള്ള ആ മഹതിയോട് ഒന്നുമാത്രം'

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 16കാരിയെ തട്ടിക്കൊണ്ടുപോയി പീഡനം; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

നിതിന്‍ രാജിന്റെ മരണം; എംകെ റാമിനെ തേടി പൊലീസ് അന്ധ്രയില്‍; ഒളിത്താവളം കണ്ടെത്തിയെങ്കിലും പിടികൂടാനായില്ല