സച്ചിനെ വിവാഹത്തിനു ക്ഷണിക്കുന്ന പിവി സിന്ധുവും വെങ്കട ദത്ത സായിയും  എക്സ്
Sports

പ്രതിശ്രുത വരനൊപ്പം നേരിട്ടെത്തി സച്ചിനെ വിവാഹത്തിനു ക്ഷണിച്ച് പിവി സിന്ധു; ആശംസകൾ നേർന്ന് ഇതിഹാസം

ഈ മാസം 22ന് ഉദയ്പുരിലാണ് ബാഡ്മിന്റൺ താരത്തിന്റെ വിവാഹം

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഈ മാസം വിവാഹിതരാകുന്ന ബാഡ്മിന്റൺ ഇരട്ട ഒളിംപിക്സ് മെഡൽ ജേതാവ് പിവി സിന്ധുവും പ്രതിശ്രുത വരൻ വെങ്കട ​ദത്ത സായിക്കും ആശംസകളുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ഇരുവരും ഒന്നിച്ചെത്തി നേരിട്ട് സച്ചിനെ വിവാഹം ക്ഷണിച്ചു. ഇരുവർക്കൊപ്പമുള്ള ചിത്രം പങ്കിട്ടാണ് സച്ചിൻ ആശംസകൾ നേർന്നത്.

ഈ മാസം 22ന് ഉദയ്പുരിലാണ് വിവാഹം. ഹൈദരാബാദ് സ്വദേശിയും പോസിഡെക്സ് ടെക്നോളജീസ് എന്ന സ്ഥാപനത്തിന്റെ എക്സിക്യൂട്ടിവ് ഡയറക്ടറുമാണ് സിന്ധുവിന്റെ പ്രതിശ്രുത വരൻ വെങ്കട ദത്ത സായ്.

'ലവ്' വച്ചാണ് എല്ലായപ്പോഴും ബാഡ്മിന്റൺ സ്കോർ ആരംഭിക്കാറുള്ളത്. വെങ്കട ദത്ത സായിക്കൊപ്പമുള്ള താങ്കളുടെ സുന്ദരമായ യാത്ര ഇതേ ലവുമായി എക്കാലവും തുടരട്ടെ. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും സുപ്രധാന ദിവസത്തിന്റെ ഭാ​ഗമാകാൻ നേരിട്ടെത്തി ക്ഷണിച്ചതിനു പ്രത്യേകം നന്ദി. രണ്ട് പേർക്കും സുന്ദരമായ ഓർമകളുടെ സ്മാഷുകളും അനന്തമായ സന്തോഷ റാലികളും നിറഞ്ഞ ജീവിതം ആശംസിക്കുന്നു'- സച്ചിൻ കുറിച്ചു.

സിന്ധുവിന്റെ പിതാവ് പിവി രമണയാണ് വിവാഹ കാര്യം വെളിപ്പെടുത്തിയത്. രണ്ട് കുടുംബങ്ങളും തമ്മിൽ വർഷങ്ങളായി പരിചയമുണ്ടെന്നു അദ്ദേഹം വ്യക്തമാക്കി. വിവാഹക്കാര്യം കഴിഞ്ഞ മാസമാണ് തീരുമാനമായതെന്നും രമണ പറഞ്ഞു.

കഴിഞ്ഞ ദിവസം സയ്യിദ് മോദി അന്താരാഷ്ട്ര പോരിലെ കിരീട നേട്ടത്തിലൂടെ ഇടവേളയ്ക്ക് ശേഷം താരം ഫോമിലേക്ക് മടങ്ങിയെത്തിയിരുന്നു. പിന്നാലെയാണ് വിവാഹ തീയതിയും പുറത്തു വന്നത്. ജനുവരി മുതൽ താരം മത്സര രം​ഗത്ത് സജീവമാകുന്നതിന്റെ ഒരുക്കത്തിലാണ്. അതിനാലാണ് ഈ മാസം തന്നെ വിവാ​ഹം നടത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'

കാപ്പി കുടിച്ചാൽ ഹൃദയവും 'ഹാപ്പി', പക്ഷെ അളവുണ്ട്, ഉണ്ടാക്കുന്ന രീതിയും ശ്രദ്ധിക്കണം