അശ്വിൻ വരുൺ ചക്രവർത്തിക്കൊപ്പം മത്സരത്തിനിടെ (R Ashwin)  x
Sports

വെറും അനുമാനം, അശ്വിന്‍ പന്തില്‍ ഒരു കൃത്രിമത്വവും നടത്തിയിട്ടില്ല; പരാതി തള്ളി തമിഴ്‌നാട് ക്രിക്കറ്റ്

തമിഴ്‌നാട് സൂപ്പര്‍ ലീഗ് പോരാട്ടത്തിലാണ് വിവാദം

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ (R Ashwin) പന്തില്‍ കൃത്രിമത്വം കാണിച്ചെന്ന ഗുരുതര ആരോപണത്തില്‍ തെളിവില്ലെന്നു വ്യക്തമാക്കി തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍. തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ ഡിണ്ഡിഗല്‍ ഡ്രാഗണ്‍സിന്റെ താരമാണ് അശ്വിന്‍. താരവും ടീമും രാസ വസ്തുക്കള്‍ ഉപയോഗിച്ച് പന്തിന്റെ ഭാരം കൂട്ടിയെന്ന പരാതിയുമായി ലീഗിലെ മറ്റൊരു ടീമായ മധുരൈ പാന്തേഴ്‌സാണ് രംഗത്തെത്തിയത്. ഇതുസംബന്ധിച്ച് പാന്തേഴ്‌സ് ടീം സംഘാടകര്‍ക്കു പരാതി നല്‍കിയിരുന്നു.

എന്നാല്‍ ഇത്തരമൊരു ആരോപണം ശരിവയ്ക്കുന്നതിനു ആവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ പാന്തേഴ്‌സ് ടീമിനു സാധിച്ചില്ലെന്നു തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി. ഔട്ട് ഫീല്‍ഡ് നനയുന്നതിനാല്‍ പന്ത് വരണ്ടതാക്കാന്‍ ലീഗില്‍ ഫ്രാഞ്ചൈസികള്‍ക്കു തൂവാല നല്‍കുന്നുണ്ട്. അമ്പയര്‍മാര്‍ ഇതു കൃത്യമായി പരിശോധിക്കാറുമുണ്ട്. അതിനിടെയാണ് ഗുരുതര ആരോപണം ഉയര്‍ന്നത്.

ഇരു ടീമുകള്‍ക്കും തൂവാല നല്‍കുന്നത് സംഘാടകരാണ്. മാത്രമല്ല ഇതെല്ലാം അംപയര്‍മാര്‍ കൃത്യമായി പരിശോധിക്കുകയും ചെയ്യുന്നു. പന്തും അംപയര്‍മാരുടെ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് കളിക്കാന്‍ എടുക്കാറുള്ളത്. അംപയര്‍മാര്‍ ഒരു സംശയവും ഉന്നയിച്ചിട്ടില്ല. ആരോപണം അനുമാനത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ്. സംഭവം വസ്തുതാവിരുദ്ധമാണ്. തെളിവുകളൊന്നും ആരോപണമുന്നയിച്ചവര്‍ക്ക് ഹാജരാക്കാനും കഴിഞ്ഞിട്ടില്ല- അധികൃതര്‍ വ്യക്തമാക്കി.

ഈ മാസം 14നു നടന്ന മധുരൈ- ഡിണ്ഡിഗല്‍ പോരാട്ടത്തിനിടെ അശ്വിനും സംഘവും പന്തില്‍ കൃത്രിമത്വം നടത്തിയെന്നായിരുന്നു ആരോപണം. പന്തിന്റെ ഭാരം കൂട്ടാന്‍ രാസവസ്തുക്കള്‍ ചേര്‍ത്ത തൂവാല ഉപയോഗിച്ചെന്നും കൃത്രിമത്വം നടന്നതോടെ പന്തില്‍ നിന്നു ഒരു ലോഹത്തിന്റെ ശബ്ദം പുറത്തു വന്നു എന്നും പരാതിയിലുണ്ട്. പരാതി സ്വീകരിച്ച ടിഎന്‍പിഎല്‍ അധികൃതര്‍ പാന്തേഴ്‌സ് ടീമിനോടു തെളിവ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ക്ക് ഹാജരാക്കാന്‍ സാധിച്ചില്ല.

മതിയായ തെളിവുകള്‍ ഇല്ലാതെ ഒരു കളിക്കാരനെതിരെയോ ഫ്രാഞ്ചൈസിക്കെതിരെയോ ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് തെറ്റാണ്. ആരോപണങ്ങളില്‍ സത്യമുണ്ടെന്നു കണ്ടെത്തിയാല്‍ ഒരു സ്വതന്ത്ര കമ്മിറ്റി രൂപീകരിക്കും. പാന്തേഴ്‌സ് ടീം തെളിവുകള്‍ നല്‍കിയില്ലെങ്കില്‍ നടപടികള്‍ നേരിടേണ്ടി വരുമെന്നും ടിഎന്‍പിഎല്‍ അധികൃതര്‍ നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം

ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

'വോട്ടര്‍മാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കണം, വെള്ളം നല്‍കണം, തിരക്ക് അറിയാന്‍ മൊബൈല്‍ ആപ്പ്'; നിര്‍ദേശങ്ങളുമായി ഹൈക്കോടതി

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

SCROLL FOR NEXT