Sports

ടോസിൽ രാഹുൽ വീണു, ബാറ്റിങ്ങിന് അയച്ച് ധോനി

പഞ്ചാബിനെതിരെ ടോസ് നേടിയ ചെന്നൈ ബൗളിങ്ങ് തെരഞ്ഞടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

അബുദാബി: പഞ്ചാബിനെതിരെ ടോസ് നേടിയ ചെന്നൈ ബൗളിങ്ങ് തെരഞ്ഞടുത്തു. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീം ജയം പിടിക്കുന്ന പ്രവണത ചൂണ്ടിയാണ് പഞ്ചാബിനെ ധോനി ബാറ്റിങ്ങിന് അയച്ചത്.

വാട്സന് പകരം ഡുപ്ലസിസ് ടീമിലേക്ക് എത്തി. താഹിറും ഷർദുളും ടീമിലേക്ക് എത്തിയപ്പോൾ സാന്ത്നറിനും കരൺ ശർമയ്ക്കും പുറത്തേക്കുള്ള വഴി തുറന്നു. മാക്സ്വെല്ലിനെ പുറത്തിറക്കിയാണ് പഞ്ചാബ് കളിക്കുന്നത്. മായങ്കും മൻദീപും ടീമിലേക്ക് എത്തി

ടൂർണമെന്റിൽ നിന്ന് പുറത്തായെങ്കിലും കഴിഞ്ഞ രണ്ട് കളിയിലും ജയം പിടിച്ചാണ് ചെന്നൈ വരുന്നത്. തുടരെ മൂന്നാം ജയം നൽകുന്ന ആശ്വാസവുമായി ചെന്നൈ കളം വിട്ടാൽ സീസണിലെ തകർപ്പൻ തിരിച്ചു വരവുകളൊന്ന് നടത്തിയ പഞ്ചാബിന് പുറത്തേക്ക് വഴി തുറക്കും.

തുടരെ അഞ്ച് ജയങ്ങൾ നേടി വന്ന പഞ്ചാബിന് രാജസ്ഥാൻ പൂട്ടിട്ടതോടെയാണ് രാഹുലിന്റേയും സംഘത്തിന്റേയും പ്ലേഓഫ് സാധ്യതകൾക്ക് മേൽ കരിനിഴൽ വീണത്. നിലവിൽ ഏഴ് തോൽവിയും ആറ് ജയവുമായി 12 പോയിന്റാണ് പഞ്ചാബിനുള്ളത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

SCROLL FOR NEXT