രജത് പാടിദാര്‍ 
Sports

സഞ്ജുവിന് കഴിയാതിരുന്നതാണ് രജത് കാണിച്ചു തന്നത്: മാത്യു ഹെയ്ഡന്‍

ഗുജറാത്തിന് എതിരെ മികച്ച തുടക്കം ലഭിച്ചെങ്കിലും സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ സഞ്ജു ഒരിക്കല്‍ കൂടി പരാജയപ്പെട്ടിരുന്നു

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പ്ലേഓഫില്‍ ഗുജറാത്തിന് എതിരെ സഞ്ജുവിന് കഴിയാതിരുന്നതാണ് ലഖ്‌നൗവിന് എതിരെ രജത്ത് കാണിച്ച് കൊടുത്തതെന്ന് ഓസ്‌ട്രേലിയന്‍ മുന്‍ താരം മാത്യു ഹെയ്ഡന്‍. ഗുജറാത്തിന് എതിരെ മികച്ച തുടക്കം ലഭിച്ചെങ്കിലും സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ സഞ്ജു ഒരിക്കല്‍ കൂടി പരാജയപ്പെട്ടിരുന്നു. ഇത് ടീം ടോട്ടലിനേയും ബാധിച്ചു. 

സഞ്ജുവിന് ചെയ്യാന്‍ കഴിയാതെ പോയതാണ് രജത് ചെയ്തിരിക്കുന്നത്. ഇത് രജത്തിന്റെ രാത്രിയാണ്. ലെഗ് സൈഡിലേക്കും ഓഫ് സൈഡിലേക്കും മനോഹരമായ ഷോട്ടുകള്‍ രജത്തില്‍ നിന്ന് വന്നു. സൂപ്പര്‍ ഇന്നിങ്‌സ്, മാത്യു ഹെയ്ഡന്‍ പറഞ്ഞു. 

26 പന്തില്‍ നിന്ന് 47 റണ്‍സ് നേടിയാണ് ഗുജറാത്തിന് എതിരെ സഞ്ജു മടങ്ങിയത്. അഞ്ച് ഫോറും മൂന്ന് സിക്‌സുമാണ് സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് വന്നത്. എന്നാല്‍ ദൈര്‍ഘ്യം കുറഞ്ഞ ഇന്നിങ്‌സിന്റെ പേരില്‍ ഒരിക്കല്‍ കൂടി സഞ്ജുവിന് നേര്‍ക്ക് വിമര്‍ശനങ്ങള്‍ നിറഞ്ഞു. 

ലഖ്‌നൗവിന് എതിരെ മറ്റ് ബാംഗ്ലൂര്‍ ബാറ്റേഴ്‌സ് എല്ലാം പരാജയപ്പെട്ടപ്പോഴാണ് രജത് ടീമിനെ തോളിലേറ്റി ടോട്ടല്‍ 200 കടത്തിയത്. 54 പന്തില്‍ നിന്ന് 12 ഫോറും ഏഴ് സിക്‌സും സഹിതമാണ് രജത് 112 റണ്‍സ് നേടി പുറത്താവാതെ നിന്നത്. അണ്‍ക്യാപ്ഡ് ആയ താരം ആദ്യമായാണ് ഐപിഎല്‍ പ്ലേഓഫില്‍ സെഞ്ചുറി നേടുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

'ഗ്ലൂട്ടൺ ഇൻടോളറൻസ്', ​ഗോതമ്പു ഒഴിവാക്കിയതോടെ തടി കുറഞ്ഞു

'ഞാൻ നോക്കുമ്പോൾ മകൻ ആരോടോ സംസാരിക്കുന്നു, കുറച്ചു നേരത്തേക്ക് ഞെട്ടിപ്പോയി'; പ്രേതമുണ്ടോ എന്ന് ചോദിച്ചാൽ

'സുരക്ഷിതനാണോ നിങ്ങള്‍? ട്രംപ് അയച്ചതാണ് എന്നെ'; ജീവനോടെയുണ്ടെന്ന് നെതന്യാഹു- വിഡിയോ

അടുപ്പ് കത്തിക്കാതെ തന്നെ തയ്യാറാക്കാം ഈ ജെൻസി 'ബ്രേക്ക്ഫാസ്റ്റ്'

SCROLL FOR NEXT