ഫോട്ടോ: ട്വിറ്റർ 
Sports

ലോകകപ്പിനു തലൈവരുടെ സാന്നിധ്യവും; രജനികാന്ത് വിശിഷ്ടാതിഥി, ഗോള്‍ഡന്‍ ടിക്കറ്റ് കൈമാറി

ഇക്കാര്യം വ്യക്തമാക്കി ബിസിസിഐ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് പങ്കിട്ടു. രജനികാന്തിനു ബിസിസിഐ സെക്രട്ടറി ജെയ്ഷാ ടിക്കറ്റ് കൈമാറുന്നതിന്റെ ഫോട്ടോയും അതിനൊപ്പം കുറിപ്പും സഹിതമാണ് പോസ്റ്റ്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പില്‍ വിശിഷ്ടാതിഥിയായി തമിഴ് സൂപ്പര്‍ താരം രജനികാന്ത് എത്തും. താരത്തിനു ഗോള്‍ഡന്‍ ടിക്കറ്റ് ബിസിസിഐ കൈമാറി. ഇക്കാര്യം വ്യക്തമാക്കി ബിസിസിഐ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് പങ്കിട്ടു. 

രജനികാന്തിനു ബിസിസിഐ സെക്രട്ടറി ജെയ്ഷാ ടിക്കറ്റ് കൈമാറുന്നതിന്റെ ഫോട്ടോയും അതിനൊപ്പം കുറിപ്പും സഹിതമാണ് പോസ്റ്റ്. സിനിമയ്ക്കപ്പുറമുള്ള പ്രതിഭാസമായ തലൈവരുടെ ലോകകപ്പിനെ അനുഗ്രഹീതമാക്കുമെന്നു കുറിപ്പില്‍ പറയുന്നു. 

'സിനിമയ്ക്കപ്പുറമുള്ള പ്രതിഭാസം! രജനികാന്തിനു ഗോള്‍ഡന്‍ ടിക്കറ്റ് ബിസിസിഐ സെക്രട്ടറി ജെയ്ഷ് കൈമാറുന്നു. ഭാഷയ്ക്കും സംസ്‌കാരത്തിനും അതീതമായി ലക്ഷക്കണക്കിനു ആളുകളുടെ ഹൃദയത്തില്‍ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച ഇതിഹാസ നടന്‍. വ്യക്തിപ്രഭാവത്തിന്റേയും സിനിമാ മിഴിവുകളുടേയും യഥാര്‍ഥ രൂപം.

2023ലെ ലോകകപ്പ് ക്രിക്കറ്റിനു ഞങ്ങളുടെ വിശിഷ്ടാതിഥിയായി അദ്ദേഹം പങ്കെടുക്കും. അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ ഏറ്റവും വലിയ ക്രിക്കറ്റ് കാഴ്ചകള്‍ ഗ്രൗണ്ടില്‍ പ്രകാശിക്കട്ടെ. തലൈവ അനുഗ്രഹിക്കുമെന്നു അറിയിക്കാന്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്'- ബിസിസിഐ ഫോട്ടോയ്‌ക്കൊപ്പം കുറിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭരതം' ഞങ്ങളുടെ കുടുംബകഥയല്ല, ചേട്ടനും ശ്രീക്കുട്ടനും വലിയ സ്‌നേഹത്തിലായിരുന്നു; തുറന്നു പറഞ്ഞ് കെ ഓമനക്കുട്ടി

ഐപിഎസ് ട്രെയിനിയെന്ന വ്യാജേന പെൺകുട്ടിയെ ചതിച്ചു; ഭീഷണിപ്പെടുത്തി പണവും വാഹനവും തട്ടി; കോട്ടയത്ത് 22-കാരൻ പിടിയിൽ

പൂക്കളം തട്ടിത്തെറിപ്പിച്ചത് ബെംഗളൂരുവിലല്ല, പാലാരിവട്ടത്ത്; അന്വേഷണം ശക്തമാക്കി പൊലീസ്

'ഈ ട്രെയിൻ എനിക്ക് സ്വന്തം'; സ്വർണ്ണ ശതാബ്ദി എക്സ്പ്രസ് പിടിച്ചെടുത്ത കർഷകന്റെ കഥ

ഡെലിവറി ഫീസ്, പ്രോസസിങ് ഫീസ്.... അധിക തുകകള്‍; കുവൈത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് നിയന്ത്രണം