ഇരട്ട ​ഗോൾ നേടിയ അലക്സാണ്ടർ ഇസാക്കിന്റെ ആഹ്ലാദം/ ട്വിറ്റർ 
Sports

21 മിനിറ്റിൽ വലയിൽ നിന്ന് പെറുക്കിയത് അഞ്ച് ​ഗോളുകൾ! ന്യൂകാസിലിന്റെ ആറ് അടിയിൽ ടോട്ടനം തീർന്നു

കളിയുടെ ആദ്യ 21 മിനിറ്റിനിടെ ടോട്ടനം വഴങ്ങിയത് അഞ്ച് ​ഗോളുകൾ! ഈ ഷോക്കിൽ നിന്നു അവർക്ക് തിരിച്ചു വരാൻ സാധിച്ചതുമില്ല

സമകാലിക മലയാളം ഡെസ്ക്

ലണ്ടൻ: ഇം​ഗ്ലീഷ് പ്രമീയർ ലീ​ഗിൽ തകർപ്പൻ ജയം സ്വന്തമാക്കി ന്യൂകാസിൽ യുനൈറ്റഡ്. ടോട്ടനം ഹോട്സ്പറിനെ അവർ നിലം തൊടാതെ പറത്തി. ഒന്നിനെതിരെ ആറ് ​ഗോളുകൾക്കാണ് ന്യൂകാസിൽ വിജയം പിടിച്ചത്. ജയത്തോടെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് കയറാനും ന്യൂകാസിലിന് സാധിച്ചു. 

കളിയുടെ ആദ്യ 21 മിനിറ്റിനിടെ ടോട്ടനം വഴങ്ങിയത് അഞ്ച് ​ഗോളുകൾ! ഈ ഷോക്കിൽ നിന്നു അവർക്ക് തിരിച്ചു വരാൻ സാധിച്ചതുമില്ല. ജേക്കബ് മർഫി, അലക്സാണ്ടർ ഇസാക് എന്നിവർ ഇരട്ട ​ഗോളുകൾ നേടിയപ്പോൾ ജോയെലിന്റൻ, കല്ലം വിൽസൻ എന്നിവർ ഓരോ ​ഗോളുകളും നേടി. സ്പർസിന്റെ ആശ്വാസ ​ഗോൾ നായകൻ ഹാരി കെയ്ൻ വലയിലാക്കി. 

കളി തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ ന്യൂകാസിൽ വല ചലിപ്പിച്ചു. ജേക്കബ് മർഫിയാണ് ​ഗോളടിക്ക് തുടക്കമിട്ടത്. ആറാം മിനിറ്റിൽ രണ്ടാം ​ഗോൾ. ഇത്തവണ ജോയെലിന്റോയായിരുന്നു സ്കോറർ. മൂന്ന് മിനിറ്റിനുള്ളിൽ മൂന്നാം ​ഗോളും എത്തി. മർഫി തന്നെ വല ചലിപ്പിച്ചു. പിന്നീട് 19, 21 മിനിറ്റുകളിൽ തുടരെ വല കുലുക്കി ഇസാക്. 21 മിനിറ്റിൽ ടോട്ടനം കളി കൈവിട്ടു. 

49 മിനിറ്റിൽ ഹാരി കെയ്ൻ ഒരു ​ഗോൾ മടക്കിയെങ്കിലും അതിൽ വലിയ പ്രതീക്ഷയൊന്നും അവർക്കുണ്ടായില്ല. 67ാം മിനിറ്റിൽ കല്ലം വിൽസന്റെ വക സ്പർസ് പെട്ടിയിൽ അവസാന ആണിയും അടിച്ചു.  

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT