Ranji Trophy Kerala Suffer Inning Defeat Against Chandigarh KCA
Sports

രഞ്ജി ട്രോഫി: കേരളത്തിന് ഇന്നിങ്സ് തോൽവി, ചണ്ഡീഗഢിന്റെ തകർപ്പൻ ബൗളിങ്; പിടിച്ചു നിന്നത് വിഷ്ണുവും സൽമാനും മാത്രം

രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് ആരംഭിച്ച കേരളത്തിന്റെ തുടക്കം തകർച്ചയോടെ ആയിരുന്നു. ഓപ്പണർമാരായ അഭിഷേക് ജെ നായർ നാല് റൺസിനും രോഹൻ കുന്നുമ്മൽ 11 റൺസിനും പുറത്തായി.

Author : സമകാലിക മലയാളം ഡെസ്ക്

മംഗലപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് നാണംകെട്ട തോൽവി. ഇന്നിങ്സിനും 92 റൺസിനുമാണ് ചണ്ഡീഗഢിന്റെ ആധികാരിക വിജയം. ആദ്യ ഇന്നിങ്‌സിൽ 169 റൺസിന് കേരളാ ബാറ്റർമാരെ എറിഞ്ഞൊതുക്കിയിരുന്നു. ചണ്ഡീഗഢിന്റെ ആദ്യ ഇന്നിങ്സിൽ 416 റൺസ് നേടിയിരുന്നു.

രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് ആരംഭിച്ച കേരളത്തിന്റെ തുടക്കം തകർച്ചയോടെ ആയിരുന്നു. ഓപ്പണർമാരായ അഭിഷേക് ജെ നായർ നാല് റൺസിനും രോഹൻ കുന്നുമ്മൽ 11 റൺസിനും പുറത്തായി. സച്ചിൻ ബേബി,ബാബ അപരാജിതും ചേർന്ന് ടീമിനെ കര കയറ്റാൻ ശ്രമം നടത്തിയെങ്കിലും വിജയിക്കാനായില്ല. മധ്യ നിരയിൽ വിഷ്ണു വിനോദും (56) സൽമാൻ നിസാറും( 53) നേടിയ അർധസെഞ്ചുറിയാണ് വലിയ നാണക്കേടിൽ നിന്ന് കേരളത്തെ രക്ഷപെടുത്തിയത്.

ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീനും അങ്കിത് ശർമയും പൂജ്യത്തിന് മടങ്ങിയതോടെ കാര്യങ്ങൾ കേരളത്തിന്റെ കൈ വിട്ടു തുടങ്ങിയിരുന്നു. വാലറ്റക്കാർക്കും കാര്യമായ പ്രകടനം കാഴ്ച വെയ്ക്കാതെ മടങ്ങിയതോടെ കേരളത്തിന്റെ പോരാട്ടം 185 റൺസിന് അവസാനിക്കുക ആയിരുന്നു. ഈ മാസം 29 ന് ഗോവയ്ക്ക് എതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.

Sports news: Ranji Trophy Kerala Suffer Inning Defeat Against Chandigarh.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT