ഫോട്ടോ: ട്വിറ്റർ 
Sports

റാഷിദും മില്ലറും തകര്‍ത്തടിച്ചു; ഒരു പന്ത് ശേഷിക്കെ ജയം പിടിച്ച് ഗുജറാത്ത്; ചെന്നൈക്ക് അഞ്ചാം തോല്‍വി

ചെന്നൈ മുന്‍പില്‍ വെച്ച 170 റണ്‍സ് മൂന്ന് വിക്കറ്റ് കയ്യില്‍ വെച്ച് ഒരു പന്ത് ശേഷിക്കെയാണ് ഗുജറാത്ത് മറികടന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ചെന്നൈ സൂപ്പര്‍ കിങ്‌സിന് എതിരെ ഒരു പന്ത് ശേഷിക്കെ ജയം പിടിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. ചെന്നൈ മുന്‍പില്‍ വെച്ച 170 റണ്‍സ് മൂന്ന് വിക്കറ്റ് കയ്യില്‍ വെച്ച് ഒരു പന്ത് ശേഷിക്കെയാണ് ഗുജറാത്ത് മറികടന്നത്. 

അവസാന ഓവറില്‍ 13 റണ്‍സാണ് ഗുജറാത്തിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ക്രിസ് ജോര്‍ദാന്‍ എറിഞ്ഞ അവസാന ഓവറില്‍ ഒരു സിക്‌സും ഒരു ഫോറും പറത്തി ഡേവിഡ് മില്ലര്‍ ഗുജറാത്തിനെ വിജയ തീരത്ത് എത്തിച്ചു. അവസാന ഓവറില്‍ ഒരു നോബോള്‍ വന്നതും കളി ഗുജറാത്തിന് അനുകൂലമാക്കി. 

ഡേവിഡ് മില്ലറാണ് കളിയിലെ താരം

51 പന്തില്‍ നിന്ന് 94 റണ്‍സ് അടിച്ചെടുത്ത ഡേവിഡ് മില്ലറാണ് കളിയിലെ താരം. 8 ഫോറും ആറ് സിക്‌സും പറത്തിയാണ് മില്ലറുടെ ഇന്നിങ്‌സ്. റാഷിദ് ഖാന്‍ 21 പന്തില്‍ നിന്ന് 40 റണ്‍സ് നേടി. മറ്റ് ഗുജറാത്ത് ബാറ്റേഴ്‌സ് ഒന്നും മികവ് കാണിച്ചില്ലെങ്കിലും ജയത്തിലേക്ക് എത്താന്‍ അവര്‍ക്കായി. 

48-4 എന്ന നിലയിലേക്ക് വീണിടത്ത് നിന്നാണ് ഗുജറാത്തിന്റെ ജയം. ചെന്നൈക്കായി ബ്രാവോ മൂന്നും മഹീഷ് തീക്ഷണ രണ്ടും വിക്കറ്റ് വീഴ്ത്തി. ആറ് കളിയില്‍ നിന്ന് ഗുജറാത്തിന്റെ നാലാം ജയമാണ് ഇത്. നേരത്തെ ഋതുരാജ് ഗയ്ക് വാദിന്റേയും റായിഡുവിന്റേയും ബാറ്റിങ് മികവിലാണ് ചെന്നൈ 169 റണ്‍സിലെത്തിയത്. റായിഡു 46 റണ്‍സും ഋതുരാജ് 73 റണ്‍സും എടുത്തു.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം