മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ബൗണ്‍സറില്‍ രവീന്ദ്ര ജഡേജയ്ക്ക് പരിക്ക്/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍ 
Sports

രവീന്ദ്ര ജഡേജയ്ക്ക് കൂടുതല്‍ വിശ്രമം വേണം; ഇംഗ്ലണ്ടിനെതിരായ വൈറ്റ്‌ബോള്‍ പരമ്പരയും നഷ്ടമായേക്കും

ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പര നഷ്ടമാവുന്നതിന് ഒപ്പം വൈറ്റ് ബോള്‍ മത്സരങ്ങളിലും രവീന്ദ്ര ജഡേജയ്ക്ക് കളിക്കാനാവില്ലെന്ന് റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പര നഷ്ടമാവുന്നതിന് ഒപ്പം വൈറ്റ് ബോള്‍ മത്സരങ്ങളിലും രവീന്ദ്ര ജഡേജയ്ക്ക് കളിക്കാനാവില്ലെന്ന് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന് ഇടയിലാണ് രവീന്ദ്ര ജഡേജയ്ക്ക് പരിക്കേറ്റത്.

തള്ള വിരലിന് പരിക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയനായ രവീന്ദ്ര ജഡേജയ്ക്ക് ആറ് ആഴ്ചത്തെ വിശ്രമം വേണ്ടിവരുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ആറാഴ്ചയില്‍ കൂടുതല്‍ വിശ്രമം വേണ്ടി വരും എന്നാണ് സൂചന. ഇതോടെ ഇംഗ്ലണ്ടിന് എതിരായ ടി20 പരമ്പരയും രവീന്ദ്ര ജഡേജയ്ക്ക് നഷ്ടമായേക്കും.

നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലാവും പരിക്കില്‍ നിന്ന് മുക്തനായി ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിന് ജഡേജ പരിശീലനം നടത്തുക. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്ക് ഇടയില്‍ ഹാംസ്ട്രിങ് ഇഞ്ചുറിയും ജഡേജയെ കുഴക്കിയിരുന്നു. അതേ കളിയില്‍ ഹെല്‍മറ്റില്‍ പന്ത് കൊണ്ട് ജഡേജയ്ക്ക് മാറി നില്‍ക്കേണ്ടതായും വന്നു.

ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റില്‍ അക്‌സര്‍ പട്ടേലിനെയാണ് രവീന്ദ്ര ജഡേജയ്ക്ക് പകരം ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷമായിരിക്കും വൈറ്റ് ബോള്‍ പരമ്പരയിലേക്ക് ജഡേജയെ ഉള്‍പ്പെടുത്തണമോ വേണ്ടയോ എന്നതില്‍ സെലക്ടര്‍മാര്‍ തീരുമാനം എടുക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT