വിരാട് കോഹ്‍ലിക്കൊപ്പം പന്ത്/ ട്വിറ്റർ 
Sports

'പന്ത് ഐപിഎൽ കളിക്കുമെന്നു പ്രതീക്ഷ, പരിക്ക് വേ​ഗത്തിൽ ഭേദമാകുന്നു'

ഈ സീസണിൽ പന്ത് കളിക്കുമെന്നു പ്രതീക്ഷിക്കുന്നു. അദ്ദേഹം ടീമിലെ സുപ്രധാന താരമാണ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കാറപകടത്തിൽ ​ഗുരുതര പരിക്കേറ്റ് ​ദീർഘനാളായി വിട്ടു നിൽക്കുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് തിരിച്ചു വരവിന്റെ പാതയിൽ. താരം ഈ സീസണിൽ ഐപിഎല്ലിൽ ഡൽ​ഹി ക്യാപിറ്റൽസിനായി ഇറങ്ങുമെന്നു പ്രതീക്ഷിക്കുന്നതായി ഡൽഹി ടീം സഹ ഉടമയും ജിഎംആർ സ്പോർട്സ് മേധാവിയുമായി പികെഎസ്‍വി സാ​ഗർ വ്യക്തമാക്കി. 

'ഈ സീസണിൽ പന്ത് കളിക്കുമെന്നു പ്രതീക്ഷിക്കുന്നു. അദ്ദേഹം ടീമിലെ സുപ്രധാന താരമാണ്. പന്ത് ഇറങ്ങുന്നത് ടീമിനെ മൊത്തത്തിൽ തന്നെ മാറ്റും. അതൊരു വലിയ കാര്യമാണ്. പരിശീലകരും ഫിസിയോ അടക്കമുള്ളവരും അദ്ദേഹത്തെ കളത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ്. പരിക്ക് പ്രതീക്ഷിച്ചതിലും വേ​ഗത്തിൽ ഭേദമാകുന്നുണ്ട്. മാർച്ചോടെ ഫിറ്റ്നസ് വീണ്ടെടുത്ത് ഡൽഹിക്കായി അദ്ദേഹം കളിക്കുമെന്നു പ്രതീക്ഷിക്കുന്നു'- സാ​ഗർ പറഞ്ഞു.

നവംബറിൽ കൊൽക്കത്തയിൽ സംഘടിപ്പിച്ച ഡൽഹി ക്യാപിറ്റൽസ് ക്യാമ്പിൽ പന്ത് പങ്കെടുത്തിരുന്നു. ഡയറക്ടർ സൗരവ് ഗാംഗുലി, ഹെഡ് കോച്ച് റിക്കി പോണ്ടിങ്, അസിസ്റ്റന്റ് കോച്ച് പ്രവീൺ അംറേ എന്നിവരും പങ്കെടുത്ത ക്യാമ്പായിരുന്നു ഇത്. ഡിസംബറിൽ ദുബൈൽ നടന്ന ഐപിഎൽ ലേലത്തിലും പന്തിന്റെ സാന്നിധ്യമുണ്ടായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

കേന്ദ്ര ബജറ്റിൽ പ്രതീക്ഷയോടെ കേരളം, പാചകവാതക വില വീണ്ടും കൂട്ടി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു; വാണിജ്യ സിലിണ്ടറിന് 50 രൂപ കൂട്ടി

'രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍'; സി ജെ റോയി നിരീക്ഷണത്തിലായിരുന്നെന്ന് ആദായ നികുതി വകുപ്പ്

SCROLL FOR NEXT