ഫയല്‍ ചിത്രം 
Sports

പന്തിന്റെ ആ ബൗണ്ടറിയാണ് ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷം: വാഷിങ്ടൺ സുന്ദർ

ഗാബയിൽ ഇന്ത്യൻ കൊടിയും പിടിച്ച് നടന്നത് ജീവിതത്തിൽ ഒരിക്കലും മറക്കാനാവില്ലെന്നും സുന്ദർ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഓസ്‌ട്രേലിയയ്‌ക്കെതിരായ അവസാന ടെസ്റ്റിൽ ബൗണ്ടറിയിലൂടെ ഋഷഭ് പന്ത് ഇന്ത്യയ്ക്കായി വിജയ റൺ നേടിയതാണ് തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷമെന്ന് വാഷിങ്ടൺ സുന്ദർ. ഗാബയിൽ ഇന്ത്യൻ കൊടിയും പിടിച്ച് നടന്നത് ജീവിതത്തിൽ ഒരിക്കലും മറക്കാനാവില്ലെന്നും സുന്ദർ പറഞ്ഞു.

'ഋഷഭും ഞാനും അണ്ടർ 19 ഇന്ത്യൻ ടീമിൽ ഒരുമിച്ച് കളിച്ചിട്ടുണ്ട്. പന്ത് തകർപ്പൻ ബാറ്റങ് ആണ് കാഴ്ചവച്ചത്, നമുക്ക് മുന്നേറ്റത്തിന് അവസരമൊരുക്കിയതും അതാണ്. പന്ത് നേടിയ വിജയറൺ എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷമാണ്. ഇന്ത്യൻ കൊടിയും പിടിച്ച് ഗാബയിൽ നടന്നത് ജീവിതത്തിൽ ഒരിക്കലും മറക്കാനാവില്ല', 21കാരനായ സുന്ദർ പറഞ്ഞു. 

ഓസിസിനെതിരായ നാലാം ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച വാഷിങ്ടൺ സുന്ദർ 84 റൺസും 4 വിക്കറ്റുകളുമാണ് നേടിയത്. രണ്ടാമിന്നിങ്‌സിൽ പന്തിനൊപ്പം ആറാം വിക്കറ്റിൽ 53 റൺസിന്റെ നിർണായക കൂട്ടുകെട്ടാണ് താരം പടുത്തുയർത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT