ഫോട്ടോ: ട്വിറ്റർ 
Sports

ഓവലിലെ സെഞ്ചുറി, രാഹുല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡും കടപുഴക്കി രോഹിത് ശര്‍മ

ഇംഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന ഇന്ത്യന്‍ താരം എന്ന നേട്ടമാണ് രാഹുല്‍ ദ്രാവിഡിനെ മറികടന്ന് രോഹിത് സ്വന്തമാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരെ നാലാം ടെസ്റ്റില്‍ സെഞ്ചുറി കണ്ടെത്തിയ രോഹിത് ശര്‍മ രാഹുല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡ് മറികടന്നു. ഇംഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന ഇന്ത്യന്‍ താരം എന്ന നേട്ടമാണ് രാഹുല്‍ ദ്രാവിഡിനെ മറികടന്ന് രോഹിത് സ്വന്തമാക്കിയത്. 

9 സെഞ്ചുറികളാണ് ഇംഗ്ലണ്ടില്‍ രോഹിത് നേടിയത്. 8 സെഞ്ചുറികളാണ് രാഹുല്‍ ദ്രാവിഡിന്റെ പേരിലുള്ളത്. രോഹിത്തിന്റെ ഇംഗ്ലണ്ടിലെ 9 സെഞ്ചുറികളില്‍ അവസാന എട്ടും വന്നത് 2018ന് ശേഷമാണ്. ഇംഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി കണ്ടെത്തിയ വിദേശ താരം ബ്രാഡ്മാന്‍ ആണ്. 

11 സെഞ്ചുറികളാണ് ഇംഗ്ലണ്ടില്‍ ബ്രാഡ്മാന്‍ നേടിയത്. ഇംഗ്ലണ്ടില്‍ മൂന്ന് ഫോര്‍മാറ്റിലും സെഞ്ചുറി കണ്ടെത്തുന്ന ആദ്യ താരമാണ് രോഹിത്. ടെസ്റ്റ് ക്രിക്കറ്റില്‍ 3000 റണ്‍സ് എന്ന നേട്ടവും ഓവലില്‍ രോഹിത് പിന്നിട്ടു. 

രോഹിത്-പൂജാര കൂട്ടുകെട്ടാണ് ഓവലിലെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സിന് അടിത്തറയിട്ടത്. രണ്ടാം വിക്കറ്റില്‍ 153 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് കണ്ടെത്തിയത്. 256 പന്തില്‍ നിന്ന് 14 ഫോറിന്റേയും ഒരു സിക്‌സിന്റേയും അകമ്പടിയോടെയായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സ്. പൂജാര 127 പന്തില്‍ നിന്ന് 61 റണ്‍സ് നേടി. മൂന്നാം ദിനം അവസാനിപ്പിക്കുമ്പോള്‍ 171 റണ്‍സിന്റെ ലീഡാണ് ഇന്ത്യക്കുള്ളത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം