വീഡിയോ ദൃശ്യം 
Sports

അത്യുജ്ജ്വലം, ലെഗ് സ്പിന്നില്‍ വിസ്മയിപ്പിച്ച് കുരുന്ന്, കയ്യടിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കറും  

അവന്റെ പേരോ നാടോ അറിയില്ലെങ്കിലും ക്രിക്കറ്റിനോട് അവനുള്ള അഭിനിവേശത്തെ ചൂണ്ടി സച്ചിനും കയ്യടിക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറേയും അത്ഭുതപ്പെടുത്തി നിറയുകയാണ് വിസ്മയിപ്പിക്കുന്ന ലെഗ് സ്പിന്നുമായി ഒരു കുരുന്നു. അവന്റെ പേരോ നാടോ അറിയില്ലെങ്കിലും ക്രിക്കറ്റിനോട് അവനുള്ള അഭിനിവേശത്തെ ചൂണ്ടി സച്ചിനും കയ്യടിക്കുന്നു. 

ഒരു സുഹൃത്തില്‍ നിന്നാണ് ഈ വീഡിയോ ലഭിച്ചത്. അത്യുജ്വലമാണ് ഇത്. ഈ കൊച്ചുകുട്ടിയുടെ കളിയോടുള്ള അഭിനിവേഷം എനിക്ക് ഇഷ്ടപ്പെട്ടു. വീഡിയോ പങ്കുവെച്ചുകൊണ്ട് സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു. 

റോഡിലും പറമ്പിലുമെല്ലാമായി കൂട്ടുകാര്‍ക്കൊപ്പം അവന്‍ കളിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. ഇതില്‍ ഒരുപാട് പേര്‍ അവന്റെ ലെഗ് സ്പിന്നിനെ നേരിടുന്നുണ്ടെങ്കിലും ആര്‍ക്കും ഒരു നല്ല ഷോട്ട് കളിക്കാനാവുന്നില്ല. പലപ്പോഴായി അവന്‍ സ്റ്റംപ് ഇളക്കിുകയും ചെയ്യുന്നു. അവന്റെ ആയുധ ശേഖരത്തില്‍ തകര്‍പ്പന്‍ ഗൂഗ്ലി ഉണ്ടെന്നുള്ളതും ആരാധകരെ വിസ്മയിപ്പിക്കുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

SCROLL FOR NEXT