വീഡിയോ ദൃശ്യം 
Sports

അതേ ലോര്‍ഡ്‌സ്, അതേ എതിരാളി; വീണ്ടും സ്‌റ്റോക്ക്‌സിന്റെ ബാറ്റില്‍ തട്ടി ഓവര്‍ത്രോ

സിംഗിളിനായുള്ള ശ്രമം ഉപേക്ഷിച്ച് ക്രീസിലേക്ക് ബാറ്റ് നീട്ടിയ സ്റ്റോക്ക്‌സിന്റെ ബാറ്റില്‍ തട്ടി പന്ത് ബൗണ്ടറിയിലേക്ക് പോയി

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: 2019 ലോകകപ്പ് ഫൈനലില്‍ ഓവര്‍ത്രോ സ്‌റ്റോക്ക്‌സിന്റെ ബാറ്റില്‍ തട്ടി ബൗണ്ടറി ലൈന്‍ തൊട്ടത് ക്രിക്കറ്റ് ലോകത്തിന് മറക്കാനാവാത്ത ഓര്‍മയാണ്. ലോര്‍ഡ്‌സില്‍ അത് വീണ്ടും ആവര്‍ത്തിച്ചു. എതിരാളി അതേ ന്യൂസിലന്‍ഡ് തന്നെ. 

ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് ടെസ്റ്റിന്റെ മൂന്നാം ദിനം അവസാന സെഷനിലാണ് സംഭവം. ബോള്‍ട്ടിന്റെ ഡെലിവറിയില്‍ റൂട്ട് ബൗണ്ടറിക്ക് ശ്രമിച്ചു. എന്നാല്‍ സര്‍ക്കിളിനുള്ളില്‍ വെച്ച് പന്ത് പിടിച്ച കിവീസ് ഫീല്‍ഡര്‍ പന്ത് നോണ്‍സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലേക്ക് എറിഞ്ഞു. ഈ സമയം സിംഗിളിനായുള്ള ശ്രമം ഉപേക്ഷിച്ച് ക്രീസിലേക്ക് ബാറ്റ് നീട്ടിയ സ്റ്റോക്ക്‌സിന്റെ ബാറ്റില്‍ തട്ടി പന്ത് ബൗണ്ടറിയിലേക്ക് പോയി. 

പിന്നാലെ ഗ്രൗണ്ടില്‍ ചിരി പടര്‍ന്നു. തന്റെ കൈ ഉയര്‍ത്തി സ്റ്റോക്ക്‌സ് ക്ഷമ പറഞ്ഞപ്പോള്‍ 2019 ലോകകപ്പ് ഫൈനലാണ് ക്രിക്കറ്റ് ലോകത്തിന്റെ ഓര്‍മയിലേക്ക് എത്തിയത്. ലോകകപ്പിലെ സ്റ്റോക്ക്‌സിന്റെ ബാറ്റില്‍ തട്ടി പന്ത് പുറത്തേക്ക് പോയതും നിര്‍ണായകമായ റണ്‍സ് ഇംഗ്ലണ്ടിന് ലഭിച്ചതും വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ