ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരായ വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് ടെന്നീസ് മുന്‍ താരം സാനിയ മിര്‍സ. വിദ്യാര്‍ഥികളാണ് നമ്മുടെ രാജ്യത്തിന്റെ ഭാവി. അവരുടെ ശബ്ദം കേള്‍ക്കേണ്ടതും, അവരുടെ പ്രയത്‌നങ്ങളെ ബഹുമാനിക്കേണ്ടതുമാണെന്ന് സാനിയ മിര്‍സ സമൂഹമാധ്യമക്കുറിപ്പില്‍ അഭിപ്രായപ്പെട്ടു.
നീറ്റ് പോലുള്ള മത്സര പരീക്ഷകള്‍ക്ക് വര്‍ഷങ്ങളോളം തയ്യാറെടുക്കുകയും സമീപ ദിവസങ്ങളില്‍ അനിശ്ചിതത്വം നേരിടുകയും ചെയ്തവരെ ഓര്‍ത്ത് തന്റെ ഹൃദയം വേദനിക്കുന്നു. വിദ്യാര്‍ഥികളുടെ ആശങ്കകള്‍ പരിഹരിക്കാനും, സിസ്റ്റത്തില്‍ വിശ്വാസം പുനഃസ്ഥാപിക്കാനായി ശരിയായ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുകയും വേണം. സാനിയ മിര്‍സ അഭിപ്രായപ്പെട്ടു.
'നമ്മുടെ രാജ്യത്തിന്റെ ഭാവിയായ വിദ്യാര്‍ഥികളുടെ യഥാര്‍ത്ഥ ആശങ്കകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. നമ്മുടെ സമൂഹത്തില്‍ അക്രമത്തിന് സ്ഥാനമില്ല. യുവാക്കളുടെ ഭാവി സുരക്ഷിതമാക്കുന്ന ഒരു സൗഹാര്‍ദ്ദപരമായ പരിഹാരം കണ്ടെത്താന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണം. സാനിയ മിര്‍സ കൂട്ടിച്ചേര്‍ത്തു.
നേരത്തെ വിദ്യാര്‍ഥി-യുവജന സമരത്തെ പിന്തുണച്ച് സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി സെലിബ്രിറ്റികള്‍ രംഗത്തു വന്നിരുന്നു. നടിമാരായ കരീനാ കപൂര്‍, ആലിയ ഭട്ട്, സാറാ അലി ഖാന്‍, സോനാക്ഷി സിന്‍ഹ, ദിയ മിര്‍സ തുടങ്ങിയവര്‍ സമരത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്‍ തുടങ്ങിയവരും സമരത്തെ പിന്തുണച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates