ഫയല്‍ ചിത്രം 
Sports

സഞ്ജുവും അസ്ഹറുദ്ദീനും മിന്നി, സയിദ് മുഷ്താഖ് അലിയില്‍ കേരളം ക്വാര്‍ട്ടറില്‍ 

ടൂര്‍ണമെന്റിലെ കേരളത്തിന്റെ നാലാമത്തെ ജയമാണ് ഇത്. ഹിമാചല്‍ മുന്‍പില്‍ വെച്ച 146 റണ്‍സ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ കേരളം മറികടന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഹിമാചലിന് എതിരെ കേരളത്തിന് ജയം. ടൂര്‍ണമെന്റിലെ കേരളത്തിന്റെ നാലാമത്തെ ജയമാണ് ഇത്. ഹിമാചല്‍ മുന്‍പില്‍ വെച്ച 146 റണ്‍സ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ കേരളം മറികടന്നു. ജയത്തോടെ കേരളം ക്വാര്‍ട്ടറില്‍ കടന്നു. ക്വാര്‍ട്ടറില്‍ തമിഴ്‌നാട് ആണ് കേരളത്തിന്റെ എതിരാളികള്‍.

കേരളത്തിനായി മുഹമ്മദ് അസ്ഹറുദ്ദീനും സഞ്ജു സാംസണും അര്‍ധ ശതകം നേടി. 57 പന്തില്‍ നിന്ന് അസ്ഹറുദ്ദീന്‍ 60 റണ്‍സ് നേടിയപ്പോള്‍ 39 പന്തില്‍ നിന്ന് 52 റണ്‍സുമായി സഞ്ജു പുറത്താവാതെ നിന്നു. ആറ് ഫോറും ഒരു സിക്‌സും സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് വന്നു. 

ആറ് കളിയില്‍ നിന്ന് കേരളത്തിന് നാല് ജയം 

നേരത്തെ ടോസ് നേടിയ കേരളം ഹിമാചലിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഹിമാചലിന് വേണ്ടി രാഘവ് ധവാന്‍ 65 റണ്‍സ് നേടി. പിഎസ് ചോപ്ര 36 റണ്‍സും. മറ്റ് ഹിമാചല്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് ആര്‍ക്കും താളം കണ്ടെത്താനായില്ല. 

കേരളത്തിനായി മിഥുന്‍ എസ് രണ്ട് വിക്കറ്റും ബേസില്‍, ജലജ് സക്‌സേന, എംഎസ് അഖില്‍, മനു കൃഷ്ണന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ജയത്തോടെ കേരളത്തിന്റെ പോയിന്റ് 14ലേക്ക് എത്തി. 6 കളിയില്‍ നാല് ജയം കേരളം നേടിയപ്പോള്‍ രണ്ട് തോല്‍വി വഴങ്ങി. 16 പോയിന്റോടെ ഗുജറാത്ത് ആണ് ഗ്രൂപ്പ് ഡിയില്‍ ഒന്നാമത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇതാണോ ടീം യുഡിഎഫ്?'; മന്ത്രിസ്ഥാനത്തെച്ചൊല്ലി പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് മാണി സി കാപ്പൻ

മാങ്ങ കൊണ്ട് ഇത്രയും പാനീയങ്ങളോ?

ഒലിച്ചുപോയത് 3.12 ലക്ഷം കോടി രൂപ, കൂപ്പുകുത്തി 9 മുന്‍നിര കമ്പനികള്‍; കണക്ക് ഇങ്ങനെ

VD Satheesan Cabinet Live: ഗവർണറുടെ സമയം തേടി

സ്‌കൈവാക്കും കോണ്‍കോഴ്‌സുകളും; ഇന്റര്‍നാഷണല്‍ ലുക്കിലേക്ക് തിരുവനന്തപുരം സ്‌റ്റേഷന് മേക്ക് ഓവര്‍

SCROLL FOR NEXT