സഞ്ജു സാംസണ്‍ എപി
Sports

'കാരണം പറയാതെ സഞ്ജു വിട്ടു നിന്നു, അച്ചടക്ക നടപടി എടുക്കാത്തത് ഭാവി ഓർത്ത്'

വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിൽ നിന്നു ഒഴിവാക്കിയതിൽ വ്യക്തത വരുത്തി പ്രസിഡന്റ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കാരണം പറയാതെ ടീമിൽ നിന്നു വിട്ടുനിന്നതു കൊണ്ടാണ് സഞ്ജു സാംസണെ വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിൽ നിന്നു ഒഴിവാക്കിയതെന്നു കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ്. ഇത്തരം കാര്യങ്ങളിൽ കർശന നടപടിയെടുക്കണം എന്നാണ് ബിസിസിഐ നിർദ്ദേശം. എന്നിട്ടും സഞ്ജുവിനെതിരെ നടപടി എടുത്തില്ലെന്നും ജയേഷ് ജോർജ് വ്യക്തമാക്കി.

ചാംപ്യൻസ് ട്രോഫി പോരാട്ടത്തിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസണ് ഇടം ലഭിക്കുമെന്നു പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഋഷഭ് പന്ത്, കെഎൽ രാഹുൽ എന്നിവരെ വിക്കറ്റ് കീപ്പർമാരാക്കിയാണ് ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചത്. സഞ്ജുവിനെ ഉൾപ്പെടുത്താഞ്ഞത് വലിയ പ്രതിഷേധങ്ങൾക്കു കാരണമായിരുന്നു. സഞ്ജുവിനു വിജയ് ഹസാരെ ട്രോഫി കളിക്കാനുള്ള അവസരം കെസിഎ തടഞ്ഞെന്നാരോപിച്ചായിരുന്നു പ്രതിഷേധം. പിന്നാലെയാണ് ജയേഷ് ജോർജ് വിഷയത്തിൽ വ്യക്തത വരുത്തി രം​ഗത്തെത്തിയത്.

'സഞ്ജു ഇന്ത്യൻ ടീമിൽ ഇടം നേടുമെന്നായിരുന്നു പ്രതീക്ഷിച്ചത്. വിജയ് ഹസാരെ ചാംപ്യൻഷിപ്പിൽ കളിക്കാത്തതിനു സഞ്ജുവിനെതിരെ അച്ചടക്ക നടപടിയുണ്ടോയെന്നു സെലക്ഷൻ കമ്മിറ്റി യോ​ഗത്തിനു മുൻപ് ബിസിസിഐ സിഇഒ ചോദിച്ചിരുന്നു. ഇല്ലെന്നു അറിയിക്കുകയും ചെയ്തു. വിജയ് ഹസാരെ ട്രോഫിയിൽ സഞ്ജു എന്തുകൊണ്ടു കളിച്ചില്ലെന്നു ദേശീയ ടീം സെലക്ടറും തിരക്കിയിരുന്നു. സഞ്ജുവിനെതിരെ അച്ചടക്ക നടപടി എടുക്കാത്തത് ഭാവി ഓർത്തിട്ടാണ്'- ജയേഷ് ജോർജ് വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 44 lottery result

കമലയുടെ ആ നീര്‍മാതളം പൂത്തു, നിറഞ്ഞു പരന്ന് ഓര്‍മയുടെ സുഗന്ധം

ഉപയോക്താക്കള്‍ കാത്തിരുന്ന മാറ്റം, 'വോയ്സ് ക്യാന്‍സലേഷന്‍' ഫീച്ചറുമായി വാട്‌സ്ആപ്പ്

രൂപ റെക്കോര്‍ഡ് താഴ്ചയില്‍, 92.50ലേക്ക് കൂപ്പുകുത്തി, സെന്‍സെക്‌സ് 800 പോയിന്റ് കുതിച്ചു; ഐടി ഓഹരികള്‍ നേട്ടത്തില്‍

SCROLL FOR NEXT