ഫോട്ടോ: ഐപിഎല്‍, ട്വിറ്റർ 
Sports

തുടരെ രണ്ടാം കളിയിലും കുറഞ്ഞ ഓവര്‍ നിരക്ക്, സഞ്ജു സാംസണിന് 24 ലക്ഷം രൂപ പിഴ

പഞ്ചാബിനെതിരായ ആദ്യ കളിയിലും കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ സഞ്ജുവിന് പിഴ ലഭിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

അബുദാബി: തുടരെ രണ്ടാം മത്സരത്തിലും കുറഞ്ഞ ഓവര്‍ നിരക്ക് വന്നതോടെ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിന് പിഴ. 24 ലക്ഷം രൂപയാണ് സഞ്ജുവിന് പിഴ വിധിച്ചിരിക്കുന്നത്. 

പഞ്ചാബിനെതിരായ ആദ്യ കളിയിലും കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ സഞ്ജുവിന് പിഴ ലഭിച്ചിരുന്നു. രണ്ടാം വട്ടവും കുറഞ്ഞ ഓവര്‍ നിരക്ക് വന്നതോടെയാണ് 24 ലക്ഷം രൂപ പിഴ വന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ മോര്‍ഗനും 24 ലക്ഷം രൂപ പിഴ വിധിച്ചിരുന്നു. 

സഞ്ജു 24 ലക്ഷം രൂപ പിഴയടക്കുന്നതിനൊപ്പം പ്ലേയിങ് ഇലവനിലെ മറ്റ് അംഗങ്ങള്‍ ആറ് ലക്ഷം രൂപയോ മാച്ച് ഫീയുടെ 25 ശതമാനമോ പിഴയടക്കണം. ഡല്‍ഹിക്കെതിരെ 33 റണ്‍സിന്റെ തോല്‍വിയിലേക്കാണ് രാജസ്ഥാന്‍ വീണത്.  

154 റണ്‍സിന് ഡല്‍ഹിയെ രാജസ്ഥാന്‍ ഒതുക്കിയെങ്കിലും ചെയ്‌സ് ചെയ്ത് ഇറങ്ങിയ രാജസ്ഥാന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സ് ആണ് കണ്ടെത്താനായത്. 70 റണ്‍സോടെ സഞ്ജു പുറത്താവാതെ നിന്നെങ്കിലും ടീമിനെ ജയത്തിലേക്ക് എത്തിക്കാനായില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

കൺട്രോൾ ഇല്ലാതെ അച്ചാറു കഴിച്ചാൽ, നെഞ്ചെരിച്ചിൽ മുതൽ കാൻസർ വരെ സാധ്യത

'രണ്ടു പേരും കോംപ്ലിമെൻ്റ് ആയോ'; ഹരീഷ് കണാരന്റെ തോളിൽ കയ്യിട്ട് ബാദുഷ, കമന്റുമായി ആരാധകർ

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; മാസ്റ്റർ ഡിഗ്രി യോഗ്യത, 75,000 രൂപ മാസം ശമ്പളം, അവസാന തീയതി മെയ് 07

ടാൻ മാറി മുഖം തിളങ്ങാൻ തക്കാളി മതി; പരീക്ഷിക്കൂ ഈ പാക്കുകൾ

SCROLL FOR NEXT