സഞ്ജു സാംസണ്‍/ഫയല്‍ ചിത്രം 
Sports

2018ലെ വെടിക്കെട്ട് ഇന്നിങ്‌സ് ആവര്‍ത്തിക്കാന്‍ സഞ്ജു; ഇന്നും വെല്ലുവിളി ചഹല്‍ 

ഇന്നും ബാറ്റിങ്ങില്‍ പരാജയപ്പെട്ടാല്‍ സ്ഥിരക കണ്ടെത്താനാവാത്ത കളിക്കാരന്‍ എന്ന പേര് സഞ്ജുവിന് മേല്‍ ഒന്നുകൂടി മുറുകും

Author : സമകാലിക മലയാളം ഡെസ്ക്

വാങ്കഡെ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ നേരിടുമ്പോള്‍ സഞ്ജു സാംസണിലേക്കാണ് ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ. ഇന്നും ബാറ്റിങ്ങില്‍ പരാജയപ്പെട്ടാല്‍ സ്ഥിരക കണ്ടെത്താനാവാത്ത കളിക്കാരന്‍ എന്ന പേര് സഞ്ജുവിന് മേല്‍ ഒന്നുകൂടി മുറുകും. 

2018 സീസണില്‍ ബാംഗ്ലൂരിനെതിരെ 45 പന്തില്‍ 92 റണ്‍സ് അടിച്ചെടുത്തതിന്റെ ആത്മവിശ്വാസം സഞ്ജുവിനുണ്ടാവും. അന്ന് രണ്ട് ഫോറും 10 സിക്‌സുമാണ് സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് പറന്നത്. അന്ന് സഞ്ജുവിന്റെ മികവില്‍ 217 റണ്‍സ് ആണ് രാജസ്ഥാന്‍ അടിച്ചെടുത്തത്. 

എന്നാല്‍ അന്ന് ബാംഗ്ലൂര്‍ നിരയിലെ മറ്റ് ബൗളര്‍മാര്‍ തലങ്ങും വിലങ്ങും തല്ലു വാങ്ങിയപ്പോള്‍ ചഹല്‍ വ്യത്യസ്തനായി നിന്നു. 4 ഓവറില്‍ വഴങ്ങിയത് 22 റണ്‍സ് മാത്രം. ഇക്കണോമി 5.50. അന്ന് ഒരു സിക്‌സ് പോലും ചഹലിന് എതിരെ സഞ്ജു അടിച്ചില്ല. 

ഇന്ന് ബാംഗ്ലൂരിന് എതിരെ ഇറങ്ങുമ്പോഴും ചഹലാണ് സഞ്ജുവിന് മുന്‍പിലെ പ്രധാന എതിരാളി. അഞ്ച് തവണയാണ് ചഹലിന് വിക്കറ്റ് നല്‍കിയ സഞ്ജു മടങ്ങിയത്. ഐപിഎല്ലില്‍ ചഹലിന്റെ 33 ഡെലിവറികളില്‍ നിന്ന് സഞ്ജുവിന് നേടാനായത് 30 റണ്‍സ് മാത്രം.

കളിഞ്ഞ സീസണില്‍ ആദ്യ രണ്ട് കളിയില്‍ മികവ് കാണിച്ച സഞ്ജു പിന്നെ തുടരെ പരാജയപ്പെട്ടു. 14ാം സീസണില്‍ സെഞ്ചുറിയോടെയാണ് തുടങ്ങിയത് എങ്കിലും ഫോമില്‍ തുടരാന്‍ രാജസ്ഥാന്‍ നായകന് കഴിഞ്ഞിട്ടില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗ്യാനേഷ് കുമാറിനെ മാറ്റണം; നാളെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും, എല്‍ഡിഎഫ് പിന്തുണയ്ക്കും

അഭിഷേകിന്റെ മിന്നല്‍ ഫിഫ്റ്റി! ഇന്ത്യ 223 റണ്‍സില്‍ പുറത്ത്

തോക്ക് കണ്ടാല്‍ അടയും, 'അയേണ്‍മാന്‍' ഹെല്‍മറ്റ് വികസിപ്പിച്ച് വിദ്യാര്‍ഥികള്‍

ഗ്യാനേഷ് കുമാറിനെതിരെ നാളെ പ്രമേയം, ഡൽഹിയിൽ വൻ പ്രതിഷേധം... ഇന്നത്തെ 5 പ്രധാനവാർത്തകൾ

'നല്ലത് പറയാനില്ലെങ്കില്‍ വാ തുറക്കാതിരിക്കൂ'; അഹാനയുടെ വെഡ്ഡിങ് ലുക്കുമായി താരതമ്യം ചെയ്ത് ചോദ്യം; മറുപടിയുമായി ദിയ കൃഷ്ണ