ഫയല്‍ ചിത്രം 
Sports

ലങ്കയിൽ മൂന്നാമനായി സഞ്ജു ഇറങ്ങും, ഇന്ത്യൻ മുൻ താരത്തിന്റെ പ്രവചനം

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ വൈറ്റ്ബോൾ ടീമിൽ സഞ‍്ജു സാംസൺ ഇടംപിടിക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് മലയാളി ആരാധകർ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ വൈറ്റ്ബോൾ ടീമിൽ സഞ‍്ജു സാംസൺ ഇടംപിടിക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് മലയാളി ആരാധകർ. ഇതിനിടയിൽ സഞ്ജു മൂന്നാമനായി ബാറ്റ് ചെയ്യാൻ ഇറങ്ങും എന്ന പ്രവചനവുമായി എത്തുകയാണ് ഇന്ത്യൻ മുൻ താരം ദീപ്ദാസ് ​ഗുപ്ത. 

ഇന്ത്യൻ മുൻ വിക്കറ്റ് കീപ്പറായ ദീപ്ദാസ് ​ഗുപ്ത ലങ്കക്കെതിരായ ഇന്ത്യൻ ടീമിലെ വിക്കറ്റ് കീപ്പറായി തെരഞ്ഞെടുക്കുന്നതും സഞ്ജുവിനെയാണ്. ശിഖർ ധവാനും പൃഥ്വിയുമാണ് അദ്ദേഹത്തിന്റെ ഇലവനിലെ ഓപ്പണർമാർ. നാലാമനായി സൂര്യകുമാർ യാദവും പിന്നാലെ മനീഷ് പാണ്ഡേയും ക്രീസിലെത്തും. 

ഹർദിക് പാണ്ഡ്യക്കൊപ്പം രാഹുൽ തെവാട്ടിയയെയാണ് അദ്ദേഹം ടീമിൽ ഇടംനേടാൻ പോവുന്ന ഓൾറൗണ്ടറായി പ്രവചിക്കുന്നത്. ഭുവി, ദീപക് ചഹർ, ടി നടരാജൻ എന്നിവരാണ് പേസർമാർ. രാഹുൽ ചഹറാണ് സ്പിന്നർ. 

ദീപ്ദാസ് ​ഗുപ്തയുടെ ടീം: പൃഥ്വി ഷാ, ശിഖർ ധവാൻ, സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്, മനീഷ് പാണ്ഡേ, ഹർദിക് പാണ്ഡ്യ, രാഹുൽ തെവാട്ടിയ, രാഹുൽ ചഹർ, ദീപക് ചഹർ, ഭുവി, നടരാജൻ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മസാല ബോണ്ടില്‍ ഇഡിക്ക് ആശ്വാസം; സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്‌റ്റേ

സുവര്‍ണ ചകോരം 'ടു സീസണ്‍സ് ടു സ്‌ട്രെയിഞ്ചേഴ്‌സ്‌ 'ന്; 'തന്തപ്പേര്' ജനപ്രിയ ചിത്രം

22 പന്തില്‍ 4 ഫോര്‍, 2 സിക്‌സ്, 37 റണ്‍സ്; തിളങ്ങി സഞ്ജു, ഇന്ത്യയ്ക്ക് മിന്നും തുടക്കം

'നിങ്ങളുടെ വീട്ടിലുള്ളവര്‍ക്ക് ഈ അവസ്ഥ വരാതിരിക്കട്ടെ'; ബ്രൂവറിയുടെ അനുമതി ഹൈക്കോടതി റദ്ദാക്കി; എസ്‌ഐടിയെ വിമര്‍ശിച്ച് ഹൈക്കോടതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വി​ദ്യാർഥികളെ ശ്രദ്ധിക്കു; നാളെ നടക്കാനിരുന്ന പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റിവച്ചു

SCROLL FOR NEXT