ഡേവിഡ‍് വാർണർ/ ട്വിറ്റർ 
Sports

സണ്‍റൈസേഴ്‌സിനോട് വിടപറയുന്നു, സ്ഥിരീകരിച്ച് ഡേവിഡ് വാര്‍ണര്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് വിടപറയുന്നതായി സ്ഥിരീകരിച്ച് ഡേവിഡ് വാര്‍ണര്‍

Author : സമകാലിക മലയാളം ഡെസ്ക്

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് വിടപറയുന്നതായി സ്ഥിരീകരിച്ച് ഡേവിഡ് വാര്‍ണര്‍. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് വാര്‍ണര്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നത്. 

ഐപിഎല്‍ പതിനാലാം സീസണ്‍ യുഎഇയില്‍ പുനരാരംഭിച്ചതിന് പിന്നാലെ വാര്‍ണര്‍ ഹൈദരാബാദ് ടീം വിട്ടേക്കുമെന്ന് ഉറപ്പായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇപ്പോഴാണ് വാര്‍ണറുടെ ഔദ്യോഗിക പ്രതികരണം വരുന്നത്. 

ഐപിഎല്‍ കിരീടം ഉയര്‍ത്തി നില്‍ക്കുന്നത് ഉള്‍പ്പെടെയുള്ള ഫോട്ടോകള്‍ പങ്കുവെച്ചാണ് സണ്‍റൈസേഴ്‌സിലെ യാത്ര വാര്‍ണര്‍ ഓര്‍മിക്കുന്നത്. 2014ല്‍ ഡല്‍ഹി ക്യാപിറ്റല്‍സ് റിലീസ് ചെയ്തതോടെയാണ് വാര്‍ണര്‍ ഹൈദരാബാദിനൊപ്പം ചേരുന്നത്. 

5.5 കോടി രൂപയ്ക്കാണ് വാര്‍ണര്‍ ഹൈദരാബാദില്‍ എത്തിയത്. 2015ല്‍ ഹൈദരാബാദിന്റെ നായക സ്ഥാനം ഏറ്റെടുത്ത വാര്‍ണര്‍ 2016ല്‍ ടീമിനെ കിരീടത്തിലേക്ക് എത്തിച്ചു. വാര്‍ണര്‍ക്ക് കീഴില്‍ സ്ഥിരത കണ്ടെത്തിയ ഹൈദരാബാദ് 2017ലും പ്ലേഓഫില്‍ കടന്നിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുസ്ലീം ലീഗിന് മുസ്ലീമല്ലാത്ത ആദ്യത്തെ വൈസ് പ്രസിഡന്റ്; ചരിത്രത്തിലാദ്യം; ആരാണ് ശ്യാം സുന്ദര്‍?

മുന്നറിയിപ്പില്ലാതെ ജെസിബിയുമായി സംഘം; വണ്ടിപ്പെരിയാറിൽ വീട് ഇടിച്ചുനിരത്തി; തടയാനെത്തിയ വീട്ടുകാർക്ക് ക്രൂരമർദ്ദനം

7200 എംഎഎച്ച് ബാറ്ററി, ട്രിപ്പിള്‍ കാമറ സെറ്റപ്പ്; വിവോ വി80 വിപണിയില്‍

ആരോഗ്യവും ദീർഘായുസ്സും ഉറപ്പാക്കാൻ സമഗ്ര പദ്ധതി; സംസ്ഥാനത്ത് വിദഗ്ദ്ധരെ ഉൾപ്പെടുത്തി പ്രത്യേക ടാസ്ക് ഫോഴ്സ്

ഹാജരാക്കിയത് കാലാവധി കഴിഞ്ഞ ലൈസൻസ്; അശ്വന്ത് കോക്കിന് കുരുക്ക് മുറുകുന്നു