സ്കോട്ട്ലൻഡ്-സ്വിറ്റ്സർലൻഡ് മത്സരം സമനിലയിൽ എക്സ്
Sports

അവസരങ്ങൾ പാഴാക്കി, തുല്യശക്തികൾ തമ്മിലുള്ള പോരാട്ടം; സ്കോട്ട്ലൻഡ്-സ്വിറ്റ്സർലൻഡ് മത്സരം സമനിലയിൽ

സ്വിറ്റ്സർലാൻഡിന് ലഭിച്ച ഒരു കോർണറിന് പിന്നാലെ സ്കോട്ട്ലൻഡ് 13-ാം മിനിറ്റിൽ നടത്തിയ കൗണ്ടർ അറ്റാക്കാണ് ​ഗോളിൽ കലാശിച്ചത്.

സമകാലിക മലയാളം ഡെസ്ക്

കൊളോണ്‍: ഓരോ ​ഗോൾ വീതം നേടി ​ഗ്രൂപ്പ് എ മത്സരത്തിൽ സ്കോട്ട്ലൻഡ്-സ്വിറ്റ്സർലൻഡ് സമനിലയിൽ. സ്കോട്ട്ലാൻഡിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് താരം സ്കോട് മക്ടോമിനായും സ്വിറ്റ്സർലൻഡിനായി മുൻ ലിവർപൂൾ താരം ഷെർദാൻ ഷക്കീരിയും ഗോളുകൾ നേടി. സ്വിറ്റ്സർലാൻഡിന് ലഭിച്ച ഒരു കോർണറിന് പിന്നാലെ സ്കോട്ട്ലൻഡ് 13-ാം മിനിറ്റിൽ നടത്തിയ കൗണ്ടർ അറ്റാക്കാണ് ​ഗോളിൽ കലാശിച്ചത്.

ബില്ലി ഗില്‍മര്‍ നല്‍കിയ പന്തുമായി മുന്നേറിയ ആന്‍ഡ്രു റോബര്‍ട്ടസണ്‍ അത് ഇടതുഭാഗത്തുകൂടി ഓടിക്കയറിയ കല്ലം മഗ്രെഗറിനു നീട്ടുന്നു. മഗ്രെഗര്‍ കട്ട്ബാക്ക് ചെയ്ത് നല്‍കിയ പന്തില്‍ നിന്നുള്ള സ്‌കോട്ട് മക്ടോമിനായുടെ ഷോട്ട് തടയാന്‍ ഫാബിയാന്‍ ഷാര്‍ ശ്രമിച്ചെങ്കിലും പന്ത് താരത്തിന്റെ കാലില്‍ തട്ടി വലയിലെത്തുകയായിരുന്നു. സെല്‍ഫ് ഗോളാണെന്ന് തോന്നിച്ചെങ്കിലും ഗോള്‍ മക്ടോമിനായുടെ പേരില്‍ തന്നെ അനുവദിക്കപ്പെട്ടു.

പിന്നാലെ 26-ാം മിനിറ്റില്‍ ഷെര്‍ദാന്‍ ഷാക്കിരി സ്വിറ്റ്‌സര്‍ലന്‍ഡിനെ സ്‌കോട്ട്‌ലന്‍ഡിന് ഒപ്പമെത്തിച്ചു. സ്‌കോട്ട്‌ലന്‍ഡ് പ്രതിരോധത്തിന്റെ പിഴവില്‍ നിന്നായിരുന്നു ഗോള്‍. ആന്റണി റാല്‍സ്റ്റന്റെ മിസ്പാസ് പിടിച്ചെടുത്ത ഷാക്കിരി കിടിലനൊരു ഇടംകാലനടിയിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു. ഇതോടെ മൂന്ന് യൂറോ ടൂര്‍ണമെന്റുകളില്‍ ഗോള്‍ നേടുന്ന ആദ്യ സ്വിസ് താരമെന്ന നേട്ടവും ഷാക്കിരി സ്വന്തമാക്കി. കൂടാതെ കഴിഞ്ഞ മൂന്ന് യൂറോയിലും മൂന്ന് ലോകകപ്പുകളിലും ഗോള്‍ സ്‌കോര്‍ ചെയ്ത ആദ്യ താരവുമായി ഷാക്കിരി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തുടര്‍ന്ന് ആറു മിനിറ്റിനുള്ളില്‍ സ്വിസ് ടീമിന് മറ്റൊരു സുവര്‍ണാവസരം ലഭിച്ചു. പക്ഷേ ഡാന്‍ എന്‍ഡോയെയുടെ ഷോട്ട് സ്‌കോട്ട്‌ലന്‍ഡ് ഗോളി ആംഗസ് ഗണ്‍ തട്ടിയകറ്റി. 34-ാം മിനിറ്റില്‍ എന്‍ഡോയെ പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ്‌സൈഡായി.

രണ്ടാം പകുതിയിലും ലഭിച്ച അവസരങ്ങള്‍ ഇരു ടീമിനും മുതലാക്കാനായില്ല. എന്‍ഡോയെയുടെ മറ്റൊരു ഷോട്ടുകൂടി തടഞ്ഞിട്ട് ഗണ്‍ ഒരിക്കല്‍ക്കൂടി സ്‌കോട്ട്‌ലന്‍ഡിന്റെ ലക്ഷയ്‌ക്കെത്തി. പിന്നാലെ ഒരു ഫ്രീ കിക്കില്‍ നിന്നുള്ള ഗ്രാന്‍ഡ് ഹാന്‍ലിയുടെ ഹെഡര്‍ പോസ്റ്റിലിടിച്ച് മടങ്ങിയതും സ്‌കോട്ട്‌ലന്‍ഡിന് തിരിച്ചടിയായി. രണ്ടു കളികളില്‍ നിന്ന് നാലു പോയന്റുമായി സ്വിറ്റ്‌സര്‍ലന്‍ഡ് ഗ്രൂപ്പില്‍ രണ്ടാമത് തുടരുന്നു. മൂന്നാം സ്ഥാനത്തുള്ള സ്‌കോട്ട്‌ലന്‍ഡിന് ഒരു പോയന്റാണുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

ദിവസവും ഓട്സ് കഴിക്കാമോ?

പത്തു വര്‍ഷം കൊണ്ട് ഒരു കോടി സമ്പാദിക്കാം?; മികച്ച മാര്‍ഗം സ്റ്റെപ്പ്- അപ്പ് എസ്‌ഐപി, വിശദാംശങ്ങള്‍

ഗുരുവായൂര്‍ ക്ഷേത്രം ഏകാദശി നിറവിലേക്ക്, തങ്കത്തിടമ്പ് തൊഴുത് ആയിരങ്ങള്‍; സുകൃത ഹോമ പ്രസാദ വിതരണം നവംബര്‍ എട്ടിന്

സഞ്ജു സാംസണ്‍ ഇല്ല, ടീമില്‍ മൂന്ന് മാറ്റം; ടോസ് നേടിയ ഇന്ത്യ ഓസ്‌ട്രേലിയയെ ബാറ്റിങ്ങിന് അയച്ചു

SCROLL FOR NEXT