വിരാട് കോഹ്‌ലി/ഫയല്‍ ഫോട്ടോ 
Sports

രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; ഒരു ടെസ്റ്റിന് 12 പോയിന്റ്, പുതിയ ഷെഡ്യൂള്‍ പുറത്തിറക്കി 

കഴിഞ്ഞ തവണ കോവിഡിനെ തുടര്‍ന്ന് ഇടവേള വന്നതിന് ശേഷം പോയിന്റ് സിസ്റ്റത്തില്‍ മാറ്റം വരുത്തിയതിന് എതിരെ വിമര്‍ശനം ശക്തമായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പുതിയ ഷെഡ്യൂളും പോയിന്റ് ഘടനയും പുറത്തുവിട്ട് ഐസിസി. കഴിഞ്ഞ തവണ കോവിഡിനെ തുടര്‍ന്ന് ഇടവേള വന്നതിന് ശേഷം പോയിന്റ് സിസ്റ്റത്തില്‍ മാറ്റം വരുത്തിയതിന് എതിരെ വിമര്‍ശനം ശക്തമായിരുന്നു. 

രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ പോയിന്റ് ഘടന ഇങ്ങനെ, 

2 രണ്ട് ടെസ്റ്റുകളുടെ പരമ്പര-24 പോയിന്റ്
3 ടെസ്റ്റുകളുടെ പരമ്പര- 36 പോയിന്റ്
4 ടെസ്റ്റുകളുടെ പരമ്പര- 48 പോയിന്റ്
5 ടെസ്റ്റുകളുടെ പരമ്പര- 60 പോയിന്റ്

ഒരു ടെസ്റ്റ് ജയിച്ചാല്‍ 12 പോയിന്റ് ലഭിക്കും. ടൈ ആയാല്‍ 12 പോയിന്റ്, സമനിലയായാല്‍ നാല് പോയിന്റ്. ലഭിച്ച പോയിന്റുകളുടെ ശതമാനത്തിന്റെ അടിസ്ഥാനത്തിലാവും പോയിന്റ് പട്ടികയിലെ സ്ഥാനം. ഇന്ത്യന്‍ ക്രിക്കറ്റ് 

ഓഗസ്റ്റ് നാലിന് ആരംഭിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്‌റ്റോടെയാണ് രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് തുടക്കമാവുന്നത്. 9 ടീമുകള്‍ ആറ് പരമ്പര വീതം കളിക്കും. മൂന്ന് ഹോം പരമ്പരയും മൂന്ന് എവേ പരമ്പരയും. മാര്‍ച്ച് 31. 2023ല്‍ രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ക്ക് അവസാനമാവും. 

ശ്രീലങ്ക, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരെയാണ് ഇന്ത്യയുടെ ഹോം മത്സരങ്ങള്‍. ബംഗ്ലാദേശ്, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക എന്നിവര്‍ക്കെതിരെ എവേ മത്സരങ്ങളും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ