സിയസ്രുള്‍ ഇദ്രിസ്/ ട്വിറ്റർ 
Sports

എട്ടു റണ്‍സിന് ഏഴു വിക്കറ്റ്; മാസ്മരിക പ്രകടനവുമായി മലേഷ്യന്‍ താരം സിയസ്രുള്‍ ഇദ്രിസ്, റെക്കോര്‍ഡ്

ട്വന്റി 20 ക്രിക്കറ്റില്‍ ഏഴു വിക്കറ്റ് നേടുന്ന ആദ്യ പുരുഷ താരമെന്ന ബഹുമതിയും ഇദ്രിസ് കരസ്ഥമാക്കി

Author : സമകാലിക മലയാളം ഡെസ്ക്


കൊലാലംപൂര്‍: ക്രിക്കറ്റില്‍ അപൂര്‍വ റെക്കോഡു നേടി മലേഷ്യന്‍ ഫാസ്റ്റ് ബൗളര്‍ സിയസ്രുള്‍ ഇദ്രിസ്. ട്വന്റി 20 ലോകകപ്പ് എഷ്യന്‍ യോഗ്യതാ മത്സരത്തില്‍ ചൈനക്കെതിരെയായിരുന്നു 32 കാരനായ ഇദ്രിസിന്റെ മാസ്മരിക പ്രകടനം. വെറും എട്ടു റണ്‍സിനാണ് ഇദ്രിസ് ചൈനയുടെ ഏഴു വിക്കറ്റുകള്‍ വീഴ്ത്തിയത്. 

ട്വന്റി 20 ക്രിക്കറ്റില്‍ ഏഴു വിക്കറ്റ് നേടുന്ന ആദ്യ പുരുഷ താരമെന്ന ബഹുമതിയും ഇദ്രിസ് കരസ്ഥമാക്കി. നേടിയ ഏഴു വിക്കറ്റും ബൗള്‍ഡ് ആണ് എന്നതാണ് മറ്റൊരു സവിശേഷത. 32 കാരനായ സിയസ്രുള്‍ ഇദ്രിസ് ഇതുവരെ 22 ട്വന്റി 20 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 

അഞ്ചു റണ്‍സിന് ആറു വിക്കറ്റ് വീഴ്ത്തിയ നൈജീരിയന്‍ താരം പീറ്റര്‍ അഹോയുടെ റെക്കോഡാണ് ഇദ്രിസ് തകര്‍ത്തത്. 2021 ല്‍ സിയാറ ലിയോണിനെതിരെയാണ് അഹോ ആറു വിക്കറ്റ് വീഴ്ത്തിയത്. ഐസിസി പൂര്‍ണ അംഗരാജ്യങ്ങളില്‍ ഇന്ത്യയുടെ ദീപക് ചാഹറിനാണ് മികച്ച ബൗളിംഗ് റെക്കോര്‍ഡ്.

2019 ല്‍ ബംഗ്ലാദേശിനെതിരെ ഏഴു റണ്‍സിനാണ് ചാഹര്‍ ആറു വിക്കറ്റെടുത്തത്. 2021 ല്‍ ലെസോത്തോയ്‌ക്കെതിരെ ഉഗാണ്ടയുടെ ദിനേഷ് നക്രാണിയും ആറു വിക്കറ്റെടുത്തിട്ടുണ്ട്. ഇന്ത്യയുടെ യൂസ്വേന്ദ്ര ചാഹല്‍ അടക്കം 12 പേര്‍ ട്വന്റി 20 യില്‍ ആറു വിക്കറ്റ് നേട്ടം കൈവരിച്ചിട്ടുണ്ട്. 

യോഗ്യതാ മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ചൈന  11 ഓവറില്‍ 23 റണ്‍സിന് എല്ലാവരും പുറത്തായി. ചൈനയുടെ ഒറ്റ ബാറ്റര്‍മാര്‍ പോലും രണ്ടക്കം കണ്ടില്ല. മലേഷ്യ നാലോവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇ്‌പ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍