Pakistan cricket team ap
Sports

'50 ലക്ഷം രൂപ പിഴയോ, അതുകൊണ്ട് നന്നാകുമോ?... 2 വർഷം ടീമിന്റെ പരിസരത്തേക്ക് പോലും അടുപ്പിക്കരുത്'

ടി20 ലോകകപ്പിൽ സെമി കാണാതെ പുറത്തായ പാകിസ്ഥാൻ താരങ്ങൾക്ക് ശിക്ഷ

Author : സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമബാദ്: ടി20 ലോകകപ്പിൽ സെമി കാണാതെ പുറത്തായതിനു പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെതിരെ പിഴ ശിക്ഷ. പാക് ക്രിക്കറ്റ് ബോർഡാണ് പിഴ ചുമത്തിയത്. മോശം പ്രകടനത്തിന്റെ പേരിൽ ടീം അം​ഗങ്ങളിൽ നിന്നു ക്രിക്കറ്റ് ബോർഡ് 50 ലക്ഷം രൂപയാണ് പിഴ ഈടാക്കാൻ ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ട്.

പിഴയ്ക്കൊപ്പം പാക് താരങ്ങളുടെ വേതനം വെട്ടിച്ചുരുക്കുന്നതടക്കമുള്ള നടപടികൾ വരുമെന്നു അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഇക്കാര്യം പിസിബി നിഷേധിച്ചു. ലോകകപ്പിൽ ഇന്ത്യക്കെതിരായ പോരാട്ടം ദയനീയമായി പാകിസ്ഥാൻ പരാജയപ്പെട്ടിരുന്നു. ഈ തോൽവിയും ടീമിനെതിരെ കടുത്ത വിമർശനമാണ് ഉയർത്തി വിട്ടത്.

അഫ്രീദി പറയുന്നത്

അതേസമയം പിസിബിയുടെ ശിക്ഷ കുറഞ്ഞു പോയെന്നാണ് മുൻ പാകിസ്ഥാൻ ക്യാപ്റ്റനും ഇതിഹാസവുമായ ഷഹീദ് അഫ്രീദിയുടെ അഭിപ്രായം. പാക് താരങ്ങളുടെ പക്കൽ നിന്നു പിഴയായി 50 ലക്ഷം വാങ്ങിയതു കൊണ്ട് എന്താകാൻ എന്നാണ് അഫ്രീദി ചോദിക്കുന്നത്. ഈ ശിക്ഷ പോരെന്നും ഇതുകൊണ്ടൊന്നും താരങ്ങൾ പഠിക്കാൻ പോകുന്നില്ലെന്നും അഫ്രീദി പറയുന്നു.

'എനിക്ക് മനസിലാകുന്നില്ല. ഇത് എന്തുതരം ശിക്ഷയാണ്. ഇതുകൊണ്ടൊന്നും താരങ്ങൾ പഠിക്കാൻ പോകുന്നില്ല. ഇടുങ്ങിയ ചിന്താ​ഗതി ഉള്ളവരാണ് ഈ നടപടിയൊക്കെ എടുക്കുന്നത്. 50 ലക്ഷം രൂപ കൊണ്ട് എന്താകാനാണ്. ഇതൊരു ശിക്ഷയായി എങ്ങനെയാണ് കണക്കാക്കുക.'

'കടുത്ത ശിക്ഷ കൊടുക്കണം. ടൂർണമെന്റിൽ തിളങ്ങാത്ത എല്ലാ താരങ്ങളേയും ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ പറഞ്ഞുവിടണം. തീർത്തു മോശം പ്രകടനം നടത്തിയവരെ രണ്ട് വർഷത്തേക്ക് ദേശീയ ടീമിന്റെ പരിസരത്തേക്ക് അടുപ്പിക്കരുത്'- അഫ്രീദി തുറന്നടിച്ചു.

Shahid Afridi: Pakistan cricket team stars were reportedly penalised by the Pakistan Cricket Board for failing to reach the T20 World Cup 2026 semifinals

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടുത്ത ചൂടില്‍ നിന്ന് ആശ്വാസമാകുമോ? ശക്തമായ മഴ വരുന്നു; ബുധനാഴ്ച നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മുട്ടയേക്കാൾ പ്രോട്ടീൻ ഈ പച്ചക്കറികൾക്ക്

പരിസരം വൃത്തിയാക്കുന്നതിനിടെ അങ്കണവാടി വര്‍ക്കര്‍ക്ക് പാമ്പുകടിയേറ്റു

'മയക്കുമരുന്ന് നൽകി വർഷങ്ങളോളം പീഡനം, പുറത്തു പറയാതിരിക്കാൻ ബ്രെയ്ൻ വാഷ് ചെയ്തു'; മൈക്കൽ ജാക്സണെതിരെ ലൈം​ഗികാരോപണവുമായി സഹോദരങ്ങൾ

കെഎല്‍ രാഹുല്‍ 152*, നിതീഷ് റാണ 91; തട്ടകത്തില്‍ സീസണിലെ ഏറ്റവും വലിയ ടോട്ടല്‍ ഉയര്‍ത്തി ഡല്‍ഹി

SCROLL FOR NEXT