ഷാകിബ് അല്‍ ഹസന്‍ എക്സ്
Sports

ഷെയ്ഖ് ഹസീനയുടെ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു; ബംഗ്ലാദേശ് മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്റെ വീടിന് നേരെ പെട്രോള്‍ ബോംബ് ആക്രമണം

പുറത്താക്കപ്പെട്ട ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വെര്‍ച്വല്‍ കോണ്‍ഫ്രന്‍സില്‍ താരം പങ്കെടുത്തതിന് പിന്നാലെയായിരുന്നു ആക്രമണം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ധാക്ക: ബംഗ്ലാദേശ് മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസന്റെ വീടിന് നേരെ ആക്രമണം. ഒരു കൂട്ടം ആളുകള്‍ വീടിന് നേരെ പെട്രോള്‍ ബോംബ് എറിയുകയും ചെയ്തു. പുറത്താക്കപ്പെട്ട ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വെര്‍ച്വല്‍ കോണ്‍ഫ്രന്‍സില്‍ താരം പങ്കെടുത്തതിന് പിന്നാലെയായിരുന്നു ആക്രമണം.

രാത്രി ഒന്‍പത് മണിയോടെയാണ് ഷാകിബ് അല്‍ ഹസന്റെ വീടിന് നേരെ ആക്രമണമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. വീടിന് നേരെ ആള്‍ക്കൂട്ടം പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. പെട്രോള്‍ ബോംബ് എറിഞ്ഞതിന് പിന്നാലെ തീപിടിത്തമുണ്ടായെങ്കിലും ഉടന്‍ തന്നെ തീയണച്ചതിനാല്‍ വന്‍ നാശനഷ്ടം ഒഴിവാകുകയായിരുന്നു.

ബൈക്കിലെത്തിയ സംഘമാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് പൊലീസ് പറഞ്ഞു. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണ്. സംഭവസമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ലെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ വീടിന് സമീപം കൂടുതല്‍ സുരക്ഷ ഉറപ്പാക്കിയതായും പൊലീസ് പറഞ്ഞു.

Attacked and set fire to the house of former Bangladesh national cricket captain and former Magura-1 lawmaker Shakib Al Hasan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി പ്ലാസ്റ്റിക് കുപ്പികള്‍ തിരിച്ചെടുക്കില്ല; പരീക്ഷണ പദ്ധതിയില്‍നിന്ന് പിന്മാറി ബെവ്‌കോ

പാണക്കാട് മണ്ണിടിച്ചില്‍; മലപ്പുറത്ത് അനധികൃത ഖനനം തടയുന്നതിന് പ്രത്യേക സ്‌ക്വാഡ്

സുഹൃദ് ബന്ധത്തില്‍ നിന്ന് പിന്‍മാറി; യുവതിയെ കൊല്ലാന്‍ പെണ്‍വേഷത്തിലെത്തി; ഗുരുവായൂരില്‍ അഞ്ചംഗസംഘം അറസ്റ്റില്‍

അഞ്ച് താലൂക്കുകളില്‍ നാളെ അവധി; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

താമരശേരിയിലെ ഫ്രഷ് കട്ട് പ്ലാന്റ് അടച്ചുപൂട്ടാന്‍ ഉത്തരവ്