ശശി തരൂര്‍,ഗൗതം ഗംഭീര്‍ 
Sports

'പ്രധാനമന്ത്രി കഴിഞ്ഞാല്‍ ഏറ്റവും കടുപ്പമേറിയ ജോലി ചെയ്യുന്ന വ്യക്തി'; ഗംഭീറിനെ പുകഴ്ത്തി ശശി തരൂര്‍

തന്റെ പഴയകാല സുഹൃത്താണ് ഗംഭീറെന്നും പ്രധാനമന്ത്രി കഴിഞ്ഞാല്‍ ഏറ്റവും കടുപ്പമേറിയ ജോലി ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹമെന്നും തരൂര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

നാഗ്പുര്‍: ക്രിക്കറ്റ് ആരാധകനെന്നതിലുപരി ക്രിക്കറ്റില്‍ വിശകലനങ്ങള്‍ നടത്തുകയും വിമര്‍ശനം നടത്തുകയും ചെയ്യുന്ന വ്യക്തിയാണ് ശശി തരൂര്‍ എം പി. ഇന്നലെ നാഗ്പുരില്‍ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ടി20 മത്സരം കാണാനും തരൂര്‍ എത്തിയിരുന്നു. ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറുമായി തരൂര്‍ സംസാരിച്ചു.

ഇപ്പോള്‍ ഗംഭീറിനെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് ശശി തരൂര്‍. തന്റെ പഴയകാല സുഹൃത്താണ് ഗംഭീറെന്നും പ്രധാനമന്ത്രി കഴിഞ്ഞാല്‍ ഏറ്റവും കടുപ്പമേറിയ ജോലി ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹമെന്നും തരൂര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ദശലക്ഷക്കണക്കിന് ആളുകള്‍ ഓരോ ദിവസവും അദ്ദേഹത്തിന്റെ തീരുമാനങ്ങളെ സംശയിക്കുകയും ചോദ്യം ചെയ്യുകയോ ചെയ്യുന്നുണ്ട്. എന്നിട്ടും ഗംഭീര്‍ ഒട്ടും പതറാതെ ശാന്തനായി തന്റെ പാതയില്‍ മുന്നോട്ട് നീങ്ങുന്നന്നതായും തരൂര്‍ കുറിച്ചു.

തരൂരിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു... ''നാഗ്പൂരില്‍ വച്ച് എന്റെ പഴയ സുഹൃത്ത് ഗൗതം ഗംഭീറുമായി ഏറെനേരം സംസാരിച്ചു. പ്രധാനമന്ത്രിക്ക് ശേഷം ഏറ്റവും കഠിനമായ ജോലി ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം. ദശലക്ഷക്കണക്കിന് ആളുകള്‍ ഓരോ ദിവസവും അദ്ദേഹത്തിന്റെ തീരുമാനങ്ങളെ സംശയിക്കുകയും ചോദ്യം ചെയ്യുകയോ ചെയ്യുന്നുണ്ട്. എന്നിട്ടും അദ്ദേഹം ഒട്ടും പതറാതെ ശാന്തനായി തന്റെ പാതയില്‍ മുന്നോട്ട് നീങ്ങുന്നു. അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യത്തേയും നേതൃപാടവത്തേയും അഭിനന്ദിക്കുന്നു. അദ്ദേത്തിന് എല്ലാവിധ ആശംസകളും.' തരൂര്‍ കുറിച്ചു.

Shashi Tharoor meets Gautam Gambhir, calls his coaching role `toughest after PM`

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എറണാകുളം പുല്ലേപ്പടി പാലത്തിന് സമീപം വന്‍ തീപിടിത്തം; തീയണയ്ക്കാന്‍ സജീവ ശ്രമം

ഒറ്റയാൻ ബോക്സ് ഓഫീസ് ഇളക്കി മറിച്ചിട്ട് ഇന്നേക്ക് ഒരു വർഷം! 23 ദിവസം കൊണ്ട് തളച്ച് പിള്ളേർ സംഘം; റെക്കോർഡിട്ട് 'വാഴ 2'

ഗ്രാംഷി ആരെന്നറിയാത്തവരാണ് ആ പാട്ടുപയോഗിക്കുന്നത്; രമേശ് ചെന്നിത്തലയുടെ റീൽ വിവാദത്തിൽ അതുൽ നറുകര

ഐപിഎല്ലില്‍ പുതു ചരിത്രമെഴുതി കെഎല്‍ രാഹുല്‍; സെഞ്ച്വറിയടിച്ച് റെക്കോര്‍ഡുകളുടെ പ്രളയം തീര്‍ത്ത് മടക്കം!

'കുംഭമേളയിലെ വൈറല്‍ താരത്തിന്റെ പ്രണയം'; കുരീപ്പുഴയുടെ പ്രസംഗം തടസ്സപ്പെടുത്തി; ബിജെപി നേതാക്കള്‍ക്കെതിരെ പരാതി

SCROLL FOR NEXT