ഇൻഡി, കോഹ്‌ലി/ സോഷ്യൽ മീഡിയ 
Sports

'അവൾക്ക് കോഹ്‌ലിയെയും ഇഷ്ടമാണ്'– ഇന്ത്യൻ നായകന് നന്ദി പറഞ്ഞ് ഡേവിഡ് വാർണർ

'അവൾക്ക് കോഹ്‌ലിയെയും ഇഷ്ടമാണ്'– ഇന്ത്യൻ നായകന് നന്ദി പറഞ്ഞ് ഡേവിഡ് വാർണർ

Author : സമകാലിക മലയാളം ഡെസ്ക്

മെൽബൺ: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്കു നന്ദി അറിയിച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ. മകൾക്ക് സ്വന്തം കൈയൊപ്പോടു കൂടിയ ജേഴ്സി സമ്മാനിച്ചതിനാണ് വാർണർ ഇന്ത്യൻ നായകന് നന്ദി അറിയിച്ചത്.

മകൾ ഇൻഡി, കോലിയുടെ ജഴ്സി ധരിച്ചു നിൽക്കുന്ന ചിത്രമടക്കം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചായിരുന്നു വാർണറുടെ പ്രതികരണം. മകൾക്ക് ഏറ്റവും പ്രിയപ്പെട്ട ക്രിക്കറ്റ് താരങ്ങളിലൊരാളാണ്  കോഹ്‌ലിയെന്നും വാർണർ വെളിപ്പെടുത്തി.

ടെസ്റ്റ് പരമ്പര ഓസ്ട്രേലിയ തോറ്റെങ്കിലും തന്റെ മകൾ സന്തോഷത്തിലാണെന്നാണു വാർണർ പറയുന്നത്. ഞങ്ങൾ പരമ്പര തോറ്റെന്ന് അറിയാം, എന്നാൽ സന്തോഷത്തോടെയിരിക്കുന്ന ഒരു പെൺകുട്ടി ഇവിടെയുണ്ട്. വിരാട് കോഹ്‌ലിക്ക് നന്ദി അറിയിക്കുന്നു, ഇൻഡിക്ക് താങ്കളുടെ ജഴ്സി ഇഷ്ടപ്പെട്ടിരിക്കുന്നു. ഡാഡിക്കും ആരോൺ ഫിഞ്ചിനുമൊപ്പം അവൾക്ക് കോഹ്‌ലിയെയും ഇഷ്ടമാണ്– വാർണർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഇന്ത്യൻ ക്യാപ്റ്റനുമായി വളരെ അടുത്ത സൗഹൃദമാണ് ഡേവിഡ് വാർണർക്കുള്ളത്. ഇന്ത്യയുടെ ഓസീസ് പര്യടനത്തിനിടെ വാർണറുടെ ഗ്രൗണ്ടിലെ മാന്യമായ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ദിര'യെ വെട്ടി; ക്ഷേമ പെന്‍ഷന്‍ പദ്ധതികള്‍ 'പ്രധാനമന്ത്രി'യുടെ പേരില്‍

രോഹിതിന്റെ സെഞ്ച്വറി പാഴായി; വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് മുംബൈയോട് തോൽവി

'ആരുടെയും അംഗീകാരത്തിനു വേണ്ടിയല്ല ഞാൻ പാടുന്നത്'; 'കിങ് മൂവ്സ്' പുതിയ ​ഗാനവുമായി സ്റ്റിക്ക്

'ഈ ചിരി വിലമതിക്കാനാകാത്തത്'; 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക, കയ്യടിച്ച് ആരാധകർ

സി.കെ.നായിഡു ട്രോഫി: പോണ്ടിച്ചേരിക്കെതിരെ കേരളത്തിന് ലീഡ്