Sports

ടീമിന് നാണംകെട്ട തോല്‍വി; ഗോള്‍ നേട്ടമാഘോഷിച്ച താരങ്ങളെ ഗ്രൗണ്ടിലിറങ്ങി തല്ലി ലെയ്‌സ്റ്റര്‍ സിറ്റി ആരാധകന്‍ (വീഡിയോ)

ടീമിന് നാണംകെട്ട തോല്‍വി; ഗോള്‍ നേട്ടമാഘോഷിച്ച താരങ്ങളെ ഗ്രൗണ്ടിലിറങ്ങി തല്ലി ലെയ്‌സ്റ്റര്‍ സിറ്റി ആരാധകന്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: 14 വട്ടം ചാമ്പ്യന്‍മാരായ ആഴ്‌സണലിനെ അട്ടിമറിച്ച നോട്ടിങ്ഹാം ഫോറസ്റ്റ് എഫ്എ കപ്പ് പോരാട്ടത്തിൽ കരുത്തരായ ലെയ്‌സ്റ്റര്‍ സിറ്റിയേയും മലര്‍ത്തിയടിച്ചു. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഗംഭീര അട്ടിമറി അരങ്ങേറിയത്. 

അതിനിടെ മത്സരത്തിനിടെയുണ്ടായ ആക്രമണമാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറുന്നത്. മത്സരം പുരോഗമിക്കുന്നതിനിടെയാണ് സംഭവം. നോട്ടിങ്ഹാം ഫോറസ്റ്റ് താരങ്ങള്‍ ഗോള്‍ നേട്ടമാഘോഷിക്കുന്നതിനിടെ ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കയറി ലെയ്‌സ്റ്റര്‍ സിറ്റി ആരാധകന്‍ താരങ്ങളെ മര്‍ദ്ദിക്കുകയായിരുന്നു. മത്സരത്തില്‍ നോട്ടിങ്ഹാം ഫോറസ്റ്റ് 3-0ത്തിന് മുന്നില്‍ നില്‍ക്കെയാണ് ആരാധകന്‍ ഗ്രൗണ്ടില്‍ കയറി താരങ്ങളെ തല്ലിയത്. ഇയാളെ ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചു മാറ്റി. 

മത്സരത്തില്‍ തങ്ങളുടെ ടീം നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയത് ലെയ്‌സ്റ്റര്‍ ആരാധകരെ തെല്ലൊന്നുമല്ല നിരാശപ്പെടുത്തിയത്. ഗ്രൗണ്ടില്‍ ആരാധകന്‍ നോട്ടിങ്ഹാം താരങ്ങളെ തല്ലിയപ്പോള്‍ മത്സരത്തിന് ശേഷം പുറത്ത് ഒരുകൂട്ടം ലെയ്സ്റ്റര്‍ ആരാധകര്‍ ആക്രമണം അഴിച്ചുവിട്ടു. സ്റ്റേഡിയത്തിന് സമീപത്തെ പബ് ആരാധകര്‍ തല്ലിപ്പൊളിച്ചു. ഇതിന്റെ വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

യുഎഇയിലും ഖത്തറിലും ഈദ് ഗാഹുകൾ ഒഴിവാക്കി, പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

SCROLL FOR NEXT