ഫോട്ടോ: ട്വിറ്റർ 
Sports

ക്രീസിൽ 'ശുഭ്മാൻ', സ്ക്രീനിൽ 'സ്പൈഡർമാൻ'- ​ഗില്ലിന്റെ പുതിയ ഇന്നിങ്സ്

സ്പൈഡർമാൻ എക്രോസ് ദി സ്പൈഡർ വേർസ് എന്ന ആനിമേഷൻ സിനിമയാണിത്. സോണി പിക്ചേഴ്സ് എൻർടൈൻമെന്റാണ് ചിത്രം നിർമിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്ലിൽ മിന്നും ഫോമിലാണ് ​ഗുജറാത്ത് ടൈറ്റൻസിന്റെ ഇന്ത്യൻ താരം ശുഭ്മാൻ ​ഗിൽ. മികച്ച ബാറ്റിങുമായി ടീമിന്റെ മുന്നേറ്റത്തിൽ നിർണായക സാന്നിധ്യമായി നിൽക്കുന്ന ശുഭ്മാൻ ​ഗിൽ മറ്റൊരു ഇന്നിങ്സും തുറക്കാനൊരുങ്ങുന്നു. ഇത്തവണ പക്ഷേ ക്രിക്കറ്റലില്ല എന്നു മാത്രം. 

ഡബ്ബിങ് ആർട്ടിസ്റ്റായാണ് ശുഭ്മാന്റെ പുതിയ ഇന്നിങ്സ് തുറക്കുന്നത്. സ്ക്രീനിൽ സ്പൈഡർമാന് ശബ്ദം നൽകുകയാണ് ശുഭ്മാൻ ​ഗിൽ. സ്പൈഡർമാന്റെ ഇന്ത്യൻ അവതാരമായ പവിത്ര് പ്രഭാകറിനാണ് ശുഭ്മാൻ ​ഗിൽ ശബ്ദം നൽകുന്നത്. ഹിന്ദി, പഞ്ചാബി സംഭാഷണങ്ങളായിരിക്കും ശുഭ്മാന്റെ ശബ്ദത്തിൽ കേൾക്കുക. 

സ്പൈഡർമാൻ എക്രോസ് ദി സ്പൈഡർ വേർസ് എന്ന ആനിമേഷൻ സിനിമയാണിത്. സോണി പിക്ചേഴ്സ് എൻർടൈൻമെന്റാണ് ചിത്രം നിർമിക്കുന്നത്. മലയാളമുൾപ്പെടെയുള്ള ഭാഷകളിൽ ചിത്രം കാണാം. ജൂൺ രണ്ടിന് രാജ്യത്തെ തിയേറ്ററുകൾ സിനിമ റിലീസ് ചെയ്യും. ഹിന്ദി, ഇംഗ്ലീഷ്, മലയാളം, പഞ്ചാബി, ബംഗാളി, തമിഴ്, കന്നഡ, തെലുഗു, മറാത്തി, ഗുജറാത്തി ഭാഷകളില്‍ ചിത്രം ഇറങ്ങും.

പുതിയ ഇന്നിങ്സിന്റെ ത്രില്ലിലാണ് താരം. താൻ ഇപ്പോൾ അതിമാനുഷനാണെന്ന തോന്നലിലാണെന്ന് ​ഗിൽ പറയുന്നു. സ്‌പൈഡര്‍ മാനെ കണ്ടാണ് താനും വളര്‍ന്നത്. തന്റെയും സൂപ്പര്‍ ഹീറോ തന്നെ. അത്തരമൊരു കഥാപാത്രത്തിന് ശബ്ദം നല്‍കുന്ന വലിയ അനുഭവമാണ്. സിനിമ റിലീസ് ചെയ്യുന്നതിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും താരം വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെറുവയല്‍ രാമന്‍ അന്തരിച്ചു

ഐഡിബിഐ ബാങ്ക് ഓഹരികൾ വിൽക്കാൻ കേന്ദ്രാനുമതി; റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ബോണസ്, ഭിന്നശേഷി പെൻഷൻ മാനദണ്ഡങ്ങളിൽ ഇളവ്

B.Tech, MBA യോഗ്യത ഉണ്ടോ? കിൻഫ്രയിൽ ജോലി നേടാം

BHEL-ൽ 660 ഒഴിവുകൾ; ITI യോഗ്യതയുള്ളവർക്ക് അവസരം, വിജ്ഞാപനം ഉടൻ...

40 കഴിഞ്ഞാൽ ഭക്ഷണം കഴിക്കുന്നത് കുറഞ്ഞോ? ഡയറ്റിലെ ഈ 5 പിഴവുകൾ