Shubman Gill 
Sports

1 റൺ, ക്ലീൻ ബൗൾഡ്... ​ഗിൽ എന്താണ് കാണിക്കുന്നത്! (വിഡിയോ)

രഞ്ജിയിൽ കളിക്കാനിറങ്ങിയ ഇന്ത്യൻ ക്യാപ്റ്റന് നിരാശ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ചണ്ഡീ​ഗഢ്: ന്യൂസിലൻഡിനെതിരായ പരമ്പരയ്ക്ക് മുന്നോടിയായി ആഭ്യന്തര ക്രിക്കറ്റ് കളിക്കാനിറങ്ങിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ​ഗില്ലിന് നിരാശ. രഞ്ജിയിൽ പഞ്ചാബിനായി ബാറ്റിങിനു ഇറങ്ങിയ ​ഗിൽ ഒറ്റ റൺസിൽ പുറത്തായി. ഛത്തീസ്ഗഢ് ബൗളർ അയജ് മണ്ഡലിന്റെ പന്തിൽ ​ഗിൽ ക്ലീൻ ബൗൾഡായി.

താരം രഞ്ജിയിൽ ഇറങ്ങി ഒറ്റ റണ്ണിൽ ക്ലീൻ ബൗൾഡാകുന്നതിന്റെ വിഡിയോ സമൂഹ മാധ്യങ്ങളിൽ അതിവേഗം പ്രചരിച്ചു. ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ സ്പിൻ പന്തുകളെ നേരിടാനുള്ള ഗില്ലിന്റെ പ്രതിരോധ തന്ത്രത്തെ കുറിച്ചുള്ള ചർച്ചയും ഇതോടെ ഉയർന്നു. രഞ്ജി ട്രോഫിയിലെ സ്പിന്നിനെ പോലും നേരിടാനാകാതെ ന്യൂസിലൻഡിനെതിരായ ടെസ്റ്റിൽ ഗിൽ എങ്ങനെ കളിക്കും എന്നും ചില ആരാധകർ ചോദ്യം ഉയർത്തി.

ബിസിസിഐയുടെ നിർദേശപ്രകാരമാണ് ഗിൽ രഞ്ജി ട്രോഫിയിൽ കളിക്കാൻ തീരുമാനിച്ചത്. വ്യത്യസ്തമായ ഇന്ത്യൻ പിച്ചുകളിൽ ഗുണനിലവാരമുള്ള ബൗളിങ്ങിനെതിരെ പ്രതിരോധശേഷിയും ചലനങ്ങളും മെച്ചപ്പെടുത്താൻ ആഭ്യന്തര ലോങ് ഫോർമാറ്റ് മത്സരങ്ങൾ മുൻനിര ബാറ്റർമാരെ സഹായിക്കുമെന്നാണ് ബിസിസിഐ നിലപാട്.

ന്യൂസിലൻഡിനെതിരെ ഇന്ത്യ 5 ഏകദിനങ്ങളും 5 ടി20 മത്സരങ്ങളും 2 ടെസ്റ്റ് പോരാട്ടങ്ങളുമാണ് കളിക്കുന്നത്. ഇതിൽ ആദ്യ മൂന്ന് ഏകദിനത്തിലും രണ്ട് ടെസ്റ്റ് മത്സരങ്ങളിലുമാണ് ​ഗിൽ കളിക്കുന്നത്.

India's Test and ODI skipper Shubman Gill could only score 1 run from 5 balls before returning to the Punjab dressing room in the Ranji Trophy match against Chattisgarh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹോർട്ടിവൈൻ വിവാദം: അബ്കാരി ഡെപ്യൂട്ടി കമ്മീഷണറെ മാറ്റി; ബേക്കറിക്ക് നൽകിയ ലൈസൻസ് റദ്ദാക്കി

വഖഫ് ബോർഡ് പിരിച്ചുവിട്ട സർക്കാർ നടപടി നിയമവിരുദ്ധം: പിണറായി വിജയൻ

'ആരാധകരേ ശാന്തരാകുവിന്‍...'; അത് ഡ്യൂപ്പ് അല്ല, ലാലേട്ടന്‍ തന്നെ; സ്ഥിരീകരിച്ച് കൊറിയോഗ്രാഫർ

'അഭിഷേകുമായി കല്ല്യാണം, ഗില്ലിനൊപ്പം ഡേറ്റിങ്, ശ്രേയസ് അയ്യരെ കൊല്ലും'!

32 വർഷത്തെ കാത്തിരിപ്പിന് വിരാമം; ബൈരക്കുപ്പ പാലത്തിന് കേന്ദ്രാനുമതി; 27 കോടി രൂപ അനുവദിച്ചു