ഫയല്‍ ചിത്രം 
Sports

ന്യൂസിലന്‍ഡ് പര്യടനത്തിനെത്തിയ ആറ് പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് കോവിഡ്

പോസിറ്റീവ് ആയവരെ നാലു തവണ പരിശോധനയ്ക്ക് വിധേയരാക്കും

Author : സമകാലിക മലയാളം ഡെസ്ക്

ക്രൈസ്റ്റ് ചര്‍ച്ച് : ന്യൂസിലന്‍ഡില്‍ പര്യടനം നടത്തുന്ന ആറ് പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പോസിറ്റീവ് ആയ താരങ്ങളെ ക്വാറന്റീനിലേക്ക് മാറ്റി. 

ലാഹോറില്‍ നിന്നും പുറപ്പെടുന്നതിന് മുമ്പ് കളിക്കാരെ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. നവംബര്‍ 24 ന് ക്രൈസ്റ്റ് ചര്‍ച്ചില്‍ എത്തിയശേഷവും കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കി. 

അപ്പോഴാണ് ആറു താരങ്ങള്‍ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതെന്ന് ന്യൂസിലന്റ് ആരോഗ്യമന്ത്രാലയം അറിയിച്ചു. പോസിറ്റീവ് ആയവരെ നാലു തവണ പരിശോധനയ്ക്ക് വിധേയരാക്കും. അതുവരെ ടീമംഗങ്ങള്‍ അവരവരുടെ മുറികളില്‍ തന്നെ തങ്ങണമെന്നും ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. 

വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടും, ചില താരങ്ങള്‍ ഇതു ലംഘിച്ചതായി സിസിടിവിയില്‍ കണ്ടെത്തിയെന്നും ന്യൂസിലന്റ് ആരോഗ്യമന്ത്രാലയം അറിയിച്ചു. മൂന്ന് ട്വന്റി-20 മല്‍സരങ്ങളും രണ്ട് ടെസ്റ്റുകളുമാണ് പാകിസ്ഥാന്‍ ന്യൂസിലന്‍ഡില്‍ കളിക്കുക. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21