സിക്‌സര്‍ പൂരം! കൊല്‍ക്കത്ത - പഞ്ചാബ് മത്സരത്തിന് റെക്കോര്‍ഡ് നേട്ടം ഐപിഎല്‍
Sports

സിക്‌സര്‍ പൂരം! കൊല്‍ക്കത്ത - പഞ്ചാബ് മത്സരത്തില്‍ പറന്നിറങ്ങിയ റെക്കോര്‍ഡ്

മത്സരത്തില്‍ 8 പന്തുകള്‍ ശേഷിക്കെ 262 എന്ന റെക്കോര്‍ഡ് ചേസ് വിജയമാണ് സ്വന്തമാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ഐപിഎല്ലില്‍ റണ്ണൊഴുകിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് - പഞ്ചാബ് കിങ്‌സ് മത്സരത്തിന് റെക്കോര്‍ഡ് നേട്ടം. ടി20ല്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ പിറന്ന മത്സരമായിരുന്നു ഇത്.

മത്സരത്തില്‍ കൊല്‍ക്കത്തയും പഞ്ചാബും ചേര്‍ന്ന് ആകെ 42 സിക്‌സുകളാണ് പറത്തിയത്. കൊല്‍ക്കത്തയുടെ ഇന്നിങ്‌സില്‍ 18 സിക്‌സുകള്‍ പിറന്നപ്പോള്‍ മറപടി ബാറ്റിങ്ങില്‍ പഞ്ചാബ് 24 സിക്‌സറുകളാണ് നേടിയത്.

മത്സരത്തില്‍ 8 പന്തുകള്‍ ശേഷിക്കെ 262 എന്ന റെക്കോര്‍ഡ് ചേസ് വിജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്. പഞ്ചാബിനായി48 പന്തുകളില്‍ നിന്ന് 108 റണ്‍സ് സ്‌കോര്‍ ചെയ്ത ജോണി ബെയര്‍സ്‌റ്റോ 9 സിക്‌സുകളാണ് ഇന്നിങ്‌സില്‍ നേടിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ പിറന്ന മത്സരങ്ങളുടെ പട്ടികയില്‍ ഈ സീസണിലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് - മുംബൈ ഇന്ത്യന്‍സ് മത്സരമാണ് രണ്ടാം സ്ഥാനത്ത് 38 സിക്‌സറുകളാണ് ഈ മത്സരത്തില്‍ പിറന്നത്.

ഈ സീസണില്‍ തന്നെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് - റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു മത്സരത്തിലും 38 സിക്‌സുകള്‍ പിറന്നു. ലിഗെന്‍ഡ്‌സ് - കാബുള്‍ സ്വനന്‍(37, ഷാര്‍ജ 20180, പാട്രിയോട്‌സ്- തല്ലവാസ് (37,ബാസെറ്റെറെ, 2019) എന്നി മത്സരങ്ങളാണ് പട്ടികയില്‍ നാലും അഞ്ചും സ്ഥാനത്ത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം