ഫോട്ടോ: ട്വിറ്റർ 
Sports

സ്മൃതി മന്ദാനയ്ക്ക് സെഞ്ചുറി, ഹര്‍മനൊപ്പം 184 റണ്‍സിന്റെ കൂട്ടുകെട്ട്; വിന്‍ഡിസിനെതിരെ ബാറ്റിങ് കരുത്ത് കാണിച്ച് ഇന്ത്യ

119 പന്തില്‍ നിന്ന് 13 ഫോറും രണ്ട് സിക്‌സും സഹിതം 123 റണ്‍സ് നേടിയാണ് മന്ദാന മടങ്ങിയത്

Author : സമകാലിക മലയാളം ഡെസ്ക്

ടൗരംഗ: വനിതാ ഏകദിന ലോകകപ്പില്‍ സെഞ്ചുറിയുമായി സ്മൃതി മന്ദാന. വെസ്റ്റ് ഇന്‍ഡീസിന് എതിരായ കളിയിലാണ് മന്ദാന സ്‌കോര്‍ മൂന്നക്കം കടത്തിയത്. മന്ദാനയുടെ ഏകദിന കരിയറിലെ അഞ്ചാം സെഞ്ചുറിയാണ് ഇത്. 

108 പന്തില്‍ നിന്നാണ് മന്ദാന സെഞ്ചുറി പിന്നിട്ടത്. ഇന്ത്യക്ക് പുറത്ത് 5 ഏകദിന സെഞ്ചുറികള്‍ നേടുന്ന ആദ്യ താരമായും മന്ദാന മാറി. 119 പന്തില്‍ നിന്ന് 13 ഫോറും രണ്ട് സിക്‌സും സഹിതം 123 റണ്‍സ് നേടിയാണ് മന്ദാന മടങ്ങിയത്. 

78-3 എന്ന് പതറിയിടത്ത് നിന്നും മന്ദാനയും ഹര്‍മന്‍പ്രീതും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് എത്തിക്കുന്നത്. നാലാം വിക്കറ്റിലെ ഇവരുടെ കൂട്ടുകെട്ട് 184 റണ്‍സ് ആണ് കണ്ടെത്തിയത്. 174 പന്തുകള്‍ മാത്രമാണ് ഇവര്‍ക്ക് ഇതിനായി വേണ്ടിവന്നത്. 

43 ഓവറിലേക്ക് കളി എത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. അര്‍ധ ശതകം പിന്നിട്ട ഹര്‍മന്‍പ്രീത് കൗറിന് അവസാനം വരെ പിടിച്ചു നില്‍ക്കാനായാല്‍ ഇന്ത്യന്‍ സ്‌കോര്‍ 300 കടന്നേക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT