കമിൻസിനെ അഭിനന്ദിക്കുന്ന കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് താരങ്ങൾ/ഫയല്‍ ചിത്രം 
Sports

എത്രയും പെട്ടെന്ന് ഓസ്ട്രേലിയൻ ക്യാപ്റ്റനാവട്ടെ; കമിൻസിനോട് ദിനേശ് കാർത്തിക്

എത്രയും പെട്ടെന്ന് ഓസ്ട്രേലിയയുടെ ക്യാപ്റ്റനാവാൻ സാധിക്കട്ടേ എന്നാണാ ആശംസ നേർന്ന് പാറ്റ് കമിൻസിനോട് കാർത്തിക് പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഓസ്ട്രേലിയൻ പേസർ പാറ്റ് കമിൻസിന്റെ ജന്മദിനത്തിന് കൊൽക്കത്ത നൈറ്റ്റൈഡേഴ്സിലെ സഹതാരം ദിനേശ് കാർത്തിക് നൽകിയ ജന്മദിനാശംസയാണ് ആരാധകർക്കിടയിൽ ഇപ്പോൾ ചർച്ചയാവുന്നത്. എത്രയും പെട്ടെന്ന് ഓസ്ട്രേലിയയുടെ ക്യാപ്റ്റനാവാൻ സാധിക്കട്ടേ എന്നാണാ ആശംസ നേർന്ന് പാറ്റ് കമിൻസിനോട് കാർത്തിക് പറയുന്നത്. 

കമിൻസിന്റെ ജന്മദിനത്തിന് ആശംസ നേർന്ന് കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ആണ് വീഡിയോ പങ്കുവെച്ചത്. റസൽ, ദിനേശ് കാർത്തിക്, മോർ​ഗൻ, ​ഗിൽ, പ്രസിദ്ധ് കൃഷ്ണ എന്നിവരുൾപ്പെടെ പല താരങ്ങളും വീഡിയോയിൽ കമിൻസിന് ജന്മദിനാംശ നേർന്നു. നിങ്ങളെ പോലൊരു കളിക്കാരനെ ലഭിച്ചത് കൊൽക്കത്തുടെ ഭാ​ഗ്യമാണ്. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച താരം. എത്രയും പെട്ടെന്ന് ഓസ്ട്രേലിയൻ ക്യാപ്റ്റനാവട്ടെ എന്ന് ആ​ഗ്രഹിക്കുന്നു.അതിന് വേണ്ട എല്ലാ കഴിവും നിങ്ങൾക്കുണ്ട്. എല്ലാ ആശംസകളും, വീഡിയോയിൽ കാർത്തിക് പറഞ്ഞു. 

ഓസീസ് ടീമിന്റെ നായക സ്ഥാനത്തേക്ക് കമിൻസ് വരുന്നതിനെ കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴും സജീവമാണ്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര ഓസ്ട്രേലിയ തോറ്റതോടെ ടീം പെയ്നിന്റെ നായക സ്ഥാനം ചോദ്യം ചെയ്യപ്പെട്ടിരുന്നു. ആഷസിലും ഓസ്ട്രേലിയക്ക് തിരിച്ചടി നേരിട്ടാൽ കമിൻസിനെ നായക സ്ഥാനത്തേക്ക് കൊണ്ടുവരും എന്നാണ് വിലയിരുത്തപ്പെടുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

ഇരിട്ടിയിലെ ലഹരിമരുന്ന് വേട്ട; ബംഗളൂരുവിൽ ഒളിവിലായിരുന്ന മുഖ്യ ആസൂത്രകൻ പിടിയിൽ

'യുഎസ് ഇല്ലായിരുന്നെങ്കില്‍ ഇസ്രയേല്‍ പണ്ടേ കത്തിയെരിഞ്ഞേനെ...'; നെതന്യാഹുവിനെ വിമര്‍ശിച്ച് ട്രംപ്

കുത്തിവയ്പ്പിന് പിന്നാലെ രോഗി മരിച്ചു; സൗദിയില്‍ മലയാളി നഴ്‌സിനും ഡോക്ടര്‍ക്കും കടുത്ത ശിക്ഷ

മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം വിവാഹമോചന കേസുകള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു: ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്‍

SCROLL FOR NEXT