വിഡിയോ സ്ക്രീൻഷോട്ട് 
Sports

പ്രതികാരം തീർക്കാൻ ഇന്ത്യ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനം ഇന്ന്; എല്ലാ കണ്ണുകളും കോഹ്‌ലിയിൽ 

ഏഴ് വർഷത്തിനിടെ ആദ്യമായാണ് നായകന്റെ തൊപ്പി മാറ്റിവച്ച് കോഹ്‌ലി ടീമിനായി ഇറങ്ങുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ജൊഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സ‌രത്തിന് ഇന്ത്യ ഇന്നിറങ്ങും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മത്സരം. നായകൻ രോഹിത് ശർമ്മയ്ക്ക് പരിക്കേറ്റതോടെ കെ എൽ രാഹുൽ ആണ് ടീമിനെ നയിക്കുന്നത്. ടെസ്റ്റ് ക്യാപ്റ്റൻ പദവി ഒഴിഞ്ഞ ശേഷം വിരാട് കോഹ്‌ലി
ആദ്യമായി കളിക്കളത്തിലിറങ്ങുന്നതും ഇന്നാണ്. ഏഴ് വർഷത്തിനിടെ ആദ്യമായാണ് നായകന്റെ തൊപ്പി മാറ്റിവച്ച് താരം ടീമിനായി ഇറങ്ങുന്നത്. 

ശിഖർ ധവാനൊപ്പം രാഹുൽ തന്നെ ഓപ്പണറാകും. രണ്ട് സ്പിന്നർമാർ അടക്കം അഞ്ച് ബൗളർമാർക്ക് സാധ്യതയുണ്ടെന്നാണ് സൂചന. ആർ അശ്വിൻ, യുസ്വേന്ദ്ര ചഹൽ എന്നിവർക്കൊപ്പം ജസ്പ്രീത് ബുമ്ര, ദീപക് ചഹർ, ഭുവനേശ്വർ കുമാർ, ഷാർദുൽ ഠാക്കൂർ എന്നീ നാല് പേസർമാരിൽ മൂന്ന് പേരെയും അന്തിമ ഇലവനിൽ പ്രതീക്ഷിക്കാം. 

ഒരു ടീം എന്ന നിലയിൽ എല്ലാവരും ഒന്നിച്ചിരുന്നു സംസാരിച്ചെന്നും എന്താണ് മെച്ചപ്പെടുത്തേണ്ടതെന്ന ചർച്ചചെയ്‌തെന്നും രാഹുൽ പറഞ്ഞു.
ടെസ്റ്റ് ക്യാപ്റ്റൻ പദവിയിലേക്കും പരിഗണിക്കപ്പെടുന്നതിനിടെ രാഹുലിന് മൂന്ന് മത്സര പരമ്പരയിൽ ജയം നിർണായകമാണ്. ടെസ്റ്റ് പരമ്പരയിലെ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ആതിഥേയർ കളത്തിലിറങ്ങുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം