‌ജസ്പ്രിത് ബുംറ, south africa vs india x
Sports

ബുംറയ്ക്ക് 5 വിക്കറ്റുകള്‍; ദക്ഷിണാഫ്രിക്ക 159ന് പുറത്ത്; ഇന്ത്യന്‍ തുടക്കം കരുതലോടെ

ഇന്ത്യയ്ക്ക് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ വിക്കറ്റ് നഷ്ടമായി

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ കരുതലോടെ ഇന്ത്യ. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്‌സ് വെറും 159 റണ്‍സില്‍ അവസാനിപ്പിച്ച ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ ബാറ്റിങ് തുടങ്ങി. വെളിച്ചക്കുറവിനെ തുടര്‍ന്നു ആദ്യ ദിനത്തിലെ പോരാട്ടം അസാനിപ്പിച്ചു. കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സെന്ന നിലയിലാണ്.

സ്‌കോര്‍ 18ല്‍ എത്തിയപ്പോള്‍ ഇന്ത്യയ്ക്ക് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ നഷ്ടമായി. താരം 12 റണ്‍സുമായി മടങ്ങി. 13 റണ്‍സുമായി കെഎല്‍ രാഹുലും 6 റണ്‍സുമായി വാഷിങ്ടന്‍ സുന്ദറുമാണ് ക്രീസില്‍.

നേരത്തെ 5 വിക്കറ്റുകള്‍ വീഴ്ത്തിയ ജസ്പ്രിത് ബുംറയുടെ ബൗളിങിനു പ്രോട്ടീസിനു മറുപടിയില്ലാതെ പോയി. മധ്യനിരയും വാലറ്റവും ആയുധം വച്ച് കീഴടങ്ങി. പന്തുകള്‍ കുറേയധികം ചെറുക്കാന്‍ പ്രോട്ടീസ് ബാറ്റര്‍മാര്‍ ശ്രമിച്ചെങ്കിലും അതിനനുസരിച്ച് റണ്‍സ് കിട്ടിയില്ല.

31 റണ്‍സെടുത്ത ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രം ആണ് ടോപ് സ്‌കോറര്‍. സഹ ഓപ്പണര്‍ റിയാന്‍ റികല്‍ട്ടന്‍ 23 റണ്‍സും മൂന്നാമന്‍ വിയാന്‍ മള്‍ഡര്‍ 24 റണ്‍സും കണ്ടെത്തി. ടോണി ഡി സോര്‍സിയും 24 റണ്‍സുമായി മടങ്ങി. കെയ്ല്‍ വരെയ്ന്‍ (16), ട്രിസ്റ്റന്‍ സ്റ്റബ്‌സ് (പുറത്താകാതെ 74 പന്തില്‍ 15) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.

ബുംറ 14 ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. അക്ഷര്‍ പട്ടേല്‍ ഒരു വിക്കറ്റെടുത്തു.

south africa vs india: Bad light has brought an early end to the day's play. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബിനോയ് വിശ്വമല്ല പിണറായി വിജയന്‍; സിപിഐ ചതിക്കുന്ന പാര്‍ട്ടിയല്ല; വെള്ളാപള്ളിയെ കാറില്‍ കയറ്റിയത് ശരി'

മുറിയില്‍ കയറി വാതിലടച്ചു; വിളിച്ചിട്ടും തുറന്നില്ല; ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത നിലയില്‍; അന്വേഷണം

റോഡിന് കാത്തിരുന്നു 78 വർഷം, ഒടുവിൽ ഗ്രാമത്തിൽ ബസ് എത്തി; ആഘോഷം കളർഫുൾ! (വിഡിയോ)

ക്ഷേത്രോത്സവത്തിൽ അവൾ പാടി; കലാമണ്ഡലം ​ഹൈദരാലിയുടെ കഥകളി സം​ഗീത പാരമ്പര്യം ഫാത്തിമയിലൂടെ പുനർജനിക്കുന്നു

സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും; കേന്ദ്രവിജ്ഞാപനം ഇറങ്ങി

SCROLL FOR NEXT