ഫോട്ടോ: ട്വിറ്റർ 
Sports

പരമ്പര നേടി ദക്ഷിണാഫ്രിക്ക; മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്കെതിരെ അനായാസ വിജയം

ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് അനായാസ വിജയം.

Author : സമകാലിക മലയാളം ഡെസ്ക്

കേപ്ടണ്‍: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് അനായാസ വിജയം. മന്ന് വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്കയുടെ വിജയം. ഇതോടെ മൂന്ന ടെസ്റ്റുകളുടെ പരമ്പര 2-1ന് ആതിഥേയര്‍ സ്വന്തമാക്കി. 

41 റണ്‍സുമായി റാസ്സി വാന്‍ഡെര്‍ ദസ്സനും 32 റണ്‍സുമായി ടെംബ ബവുമയുമാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചത്. അര്‍ധ സെഞ്ചുറി നേടിയ കീഗന്‍ പീറ്റേഴ്‌സനാണ് നാലാം ദിനം ഇന്ത്യന്‍ പ്രതീക്ഷ തകര്‍ത്തത്. 113 പന്തില്‍ നിന്ന് 82 റണ്‍സെടുത്ത പീറ്റേഴ്‌സനെ ഷാര്‍ദുല്‍ താക്കൂര്‍ മടക്കുകയായിരുന്നു.

ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രം (16), നായകന്‍ ഡീന്‍ എള്‍ഗാര്‍ (30) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റര്‍മാര്‍. ഷമിയും ബുംറയുമാണ് ഇന്ത്യക്ക് വേണ്ടി വിക്കറ്റുകള്‍ വീഴ്ത്തിയത്.

ഇതിനിടെ 21ാം ഓവറില്‍ ആര്‍.അശ്വിന്റെ പന്തില്‍ എല്‍ഗാറിനെതിരെയുള്ള എല്‍ബിഡബ്ല്യു അപ്പീലില്‍ ഫീല്‍ഡ് അമ്പയര്‍ മാറായിസ് എറാസ്മസ് ശരിവെച്ചെങ്കിലും ഈ തീരുമാനം ഡിആര്‍എസിലൂടെ തിരുത്തപ്പെട്ടു. ക്യാപ്റ്റന്‍ കോലി ഉള്‍പ്പെടെയുള്ളവര്‍ കടുത്ത പ്രതിഷേധമാണ് ഇതിനെതിരെ നടത്തിയത്.

രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 198 റണ്‍സിന് എല്ലാവരും പുറത്തായി ആദ്യ ഇന്നിങ്‌സിലെ 13 റണ്‍സിന്റെ ലീഡ് കൂടി കൂട്ടിച്ചേര്‍ത്ത് ഇന്ത്യ 212 റണ്‍സ് വിജയലക്ഷ്യം ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍വെച്ചു. ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നപ്പോള്‍ സെഞ്ചുറിയുമായി പുറത്താകാതെ നിന്ന ഋഷഭ് പന്താണ് ഇന്ത്യയുടെ നെടുംതൂണായത്. 139 പന്തില്‍ ആറു ഫോറും നാല് സിക്‌സും സഹിതം 100 റണ്‍സോടെ ഋഷഭ് പുറത്താകാതെ നിന്നു. 

മൂന്നാം ദിനം ഇന്ത്യയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. രണ്ടാം ദിനത്തിലെ സ്‌കോറിനോട് ഒരു റണ്‍ പോലും കൂട്ടിച്ചേര്‍ക്കുന്നതിന് മുമ്പ് ചേതേശ്വര്‍ പൂജാര പുറത്തായി. 33 പന്തില്‍ ഒമ്പത് റണ്‍സെടുത്ത താരത്തെ മാര്‍ക്കോ ജാന്‍സെന്‍ കീഗന്‍ പീറ്റേഴ്‌സണ്‍ന്റെ കൈയിലെത്തിച്ചു. 

തൊട്ടടുത്ത ഓവറില്‍ മോശം ഫോമിലുള്ള അജിങ്ക്യ രഹാനേയും ക്രീസ് വിട്ടു. ഒമ്പത് പന്തില്‍ ഒരു റണ്ണെടുത്ത രഹാനേയുടെ വിക്കറ്റ് റബാദയ്ക്കാണ്. ഇതോടെ ഇന്ത്യ നാല് വിക്കറ്റിന് 58 റണ്‍സ് എന്ന നിലയിലായി. പിന്നീട് അഞ്ചാം വിക്കറ്റില്‍ വിരാട് കോലിയും ഋഷഭ് പന്തും ഒത്തുചേര്‍ന്നു. ഇരുവരും ചേര്‍ന്ന് 94 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. പ്രതിരോധിച്ചു കളിച്ച കോലി 143 പന്തില്‍ 29 റണ്‍സാണ് അടിച്ചെടുത്തത്. കോലിയെ പുറത്താക്കി ലുങ്കി എന്‍ഗിഡി ഈ കൂട്ടുകെട്ട് പൊളിച്ചു. 

ഒരറ്റത്ത് ഋഷഭ് പന്ത് നിലയുറപ്പിച്ചെങ്കിലും പിന്നീട് വന്നവരെല്ലാം പെട്ടെന്ന് ക്രീസ് വിട്ടു. അശ്വിന്‍ ഏഴു റണ്‍സെടുത്തും ശാര്‍ദ്ദുല്‍ താക്കൂര്‍ അഞ്ചു റണ്‍സിനും പുറത്തായി. ഉമേഷ് യാദവിനും മുഹമ്മദ് ഷമിക്കും അക്കൗണ്ട് തുറക്കാനായില്ല. ജസ്പ്രീത് ബുംറ രണ്ട് റണ്‍സെടുത്തു. 10 റണ്‍സെടുത്ത കെഎല്‍ രാഹുലും ഏഴു റണ്‍സെടുത്ത മായങ്ക് അഗര്‍വാളും രണ്ടാം ദിനം പുറത്തായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കായി മാര്‍ക്കോ ജാന്‍സെന്‍ നാല് വിക്കറ്റ് വീഴ്ത്തി. ലുങ്കി എന്‍ഗിഡിയും കാഗിസോ റബാദയും മൂന്നു വിക്കറ്റ് വീതം നേടി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

SCROLL FOR NEXT