ദക്ഷിണാഫ്രിക്കൻ നായകൻ ടോസിടുന്നു/ എക്സ് 
Sports

ദക്ഷിണാഫ്രിക്കയ്ക്ക് ടോസ്, ബാറ്റിങ്ങ്; ബവുമ ഇന്നും കളിക്കില്ല; ബംഗ്ലാ നിരയില്‍ ഷാകിബ് തിരിച്ചെത്തി

ഷാകിബ് ടീമിലെത്തിയപ്പോള്‍ തൗഹിദ് ഹൃദോയ് അന്തിമ ഇലവനില്‍ നിന്നും പുറത്തായി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ്ങ് തെരഞ്ഞെടുത്തു. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ നായകന്‍ ടെംബ ബവുമ ഇന്നും കളിക്കുന്നില്ല. പകരം എയ്ഡന്‍ മാര്‍ക്രം ആണ് ടീമിനെ നയിക്കുന്നത്. 

കാല്‍മുട്ടിന് പരിക്കേറ്റ ലുന്‍ഗി എന്‍ഗിഡിയും ഇന്നു കളിക്കുന്നില്ല. പകരം ലിസാഡ് വില്യംസ് ടീമിലെത്തി. വയറിന് അസുഖബാധിതനായ നായകന്‍ ടെംബ ബവുമ ഇംഗ്ലണ്ടിനെതിരെയും കളിച്ചിരുന്നില്ല. മുന്‍കരുതല്‍ എനന്ന നിലയിലാണ് ഇന്നത്തെ മത്സരത്തിലും വിശ്രമം അനുവദിച്ചതെന്ന് ടീം മാനേജ് മെന്റ് അറിയിച്ചു. 

അതേസമയം ബംഗ്ലാദേശ് നിരയില്‍ നായകന്‍ ഷാകിബ് അല്‍ ഹസ്സന്‍ ടീമില്‍ തിരിച്ചെത്തി. ഷാകിബ് ടീമിലെത്തിയപ്പോള്‍ തൗഹിദ് ഹൃദോയ് അന്തിമ ഇലവനില്‍ നിന്നും പുറത്തായി. ലോകകപ്പില്‍ സെമി സാധ്യത നിലനിര്‍ത്താന്‍ ബംഗ്ലാദേശിന് ഇന്ന് വിജയം അനിവാര്യമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്റെ ജീവിതം താറുമാറാക്കി, ആന്റണിയോടുള്ള പക ഒരിക്കലും മാറില്ല'; ഗോപാലന്‍ പറയുന്നു

നിറ്റ്കോണിൽ ജൂനിയർ എൻജിനീയർമാരുടെ 100 ഒഴിവുകൾ, ഡിപ്ലോമയും ഡിഗ്രിയും ഉള്ളവർക്ക് അവസരം: ഏപ്രിൽ ഒന്ന് മുതൽ എട്ട് വരെ അപേക്ഷിക്കാം

ട്രെയിനിന് നേര്‍ക്ക് കല്ലേറ്, വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്; നാലു പല്ലുകള്‍ കൊഴിഞ്ഞു

വി ശിവന്‍കുട്ടി പിന്തുണ തേടിയിരുന്നു; വോട്ടു വേണ്ടെന്ന വിഡി സതീശന്റെ നിലപാടില്‍ ദുരൂഹത: എസ്ഡിപിഐ

'അവൻ വളരട്ടെ,ആർക്കാണ് ഇത്ര ധൃതി?'; വൈഭവിന്റെ ദേശിയ ടീം പ്രവേശനത്തിനെതിരെ അശ്വിൻ

SCROLL FOR NEXT