ബാറ്റര്‍ ഔട്ടാകുന്നു വീഡിയോ സ്ക്രീന്‍ ഷോട്ട്
Sports

ഇതാ നൂറ്റാണ്ടിന്റെ സ്പിന്‍! ബാറ്റര്‍ നോക്കി നില്‍ക്കെ ബെയില്‍ തെറിപ്പിച്ച് പന്ത് (വീഡിയോ)

ഷെയ്ന്‍ വോണിനോടു താരതമ്യം ചെയ്ത് ആരാധകര്‍

Author : സമകാലിക മലയാളം ഡെസ്ക്

കുവൈറ്റ്: അമ്പരപ്പിക്കും സ്പിന്‍ ബൗളിങാണ് ഇപ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 1993ല്‍ ഇതിഹാസ ഓസീസ് സ്പിന്നര്‍ ഷെയ്ന്‍ വോണ്‍ ഇംഗ്ലണ്ട് താരം മൈക്ക് ഗാറ്റിങിനെ പുറത്താക്കാന്‍ എറിഞ്ഞ പന്താണ് ക്രിക്കറ്റിലെ 20ാം നൂറ്റാണ്ട് കണ്ട ഏറ്റവും മികച്ച പന്ത്. നൂറ്റാണ്ടിന്റെ പന്തെന്ന ബഹുമതിയും വോണിന്റെ ആ മാന്ത്രിക ഡെലിവറിക്ക് കിട്ടി.

സമാനമായൊരു പന്താണ് ഇപ്പോള്‍ ശ്രദ്ധേയമായത്. കെസിസി ടി20 ചാലഞ്ച് കപ്പില്‍ കുവൈറ്റ് നേഷണല്‍സും എസ്ബിഎസ് സിസിയും തമ്മിലുള്ള മത്സരത്തിനിടെയാണ് ഈ അപൂര്‍വ ഡെലിവറിയുടെ പിറവി.

പന്ത് ഓഫ് സ്റ്റംപിനു പുറത്താണ് വീണത്. ബാറ്റര്‍ പന്തിന്റെ ഗതി നോക്കി കളിക്കാന്‍ ശ്രമിച്ചു. അല്‍പ്പം നീങ്ങി നിന്നു കളിക്കാന്‍ ശ്രമിക്കുന്നതിനിടെ പന്ത് പിച്ചില്‍ കുത്തി നേരിയ തോതില്‍ തിരിഞ്ഞ് നേരെ സ്റ്റംപിലേക്ക്. ബാറ്റര്‍ ആകെ ആശയക്കുഴപ്പത്തിലായത് വീഡിയോയില്‍ വ്യക്തമായി കാണാം.

നൂറ്റാണ്ടിന്റെ പന്ത് എന്നാണ് ആരാധകര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ഷെയ്ന്‍ വോണിനോടും ചില ആരാധകര്‍ സ്പിന്നറെ താരതമ്യം ചെയ്യുന്നുണ്ട്. സ്പിന്നറുടെ പേര് സംബന്ധിച്ചു വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജിക്കത്ത് നല്‍കേണ്ടത് കോര്‍പറേഷന്‍ സെക്രട്ടറിക്കെന്ന് മേയര്‍, കത്ത് കിട്ടിയിട്ടില്ലെന്ന് സെക്രട്ടറി; ഉയര്‍ന്ന പദവി നല്‍കി അനുനയിപ്പിക്കാന്‍ നീക്കം

'രാവിലെ കവടിയും എടുത്തല്ല ഇറങ്ങുന്നത്'; യുഡിഎഫ് യോഗം വൈകുന്നതില്‍ ഷിബു ബേബിജോണ്‍

ചരിത്രത്തില്‍ ആദ്യം, ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുളളവര്‍ക്ക് തിരിച്ചടി; യുഎസ് വിസകള്‍ കൂട്ടത്തോടെ റദ്ദാക്കി

'1000 രൂപയുടെ മൈസൂര്‍ പാക്ക്, ജസ്റ്റിന്റെ ബിരിയാണി, ആയിരത്തിന്റെ പണിയ്ക്ക് 100'; ആഷ്‌ലി 'മുതലെടുപ്പുകാരി'യെന്ന് പോസ്റ്റ്; മറുപടി

ട്രെയിനിൽ പതിവായി ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരാണോ?, സുരക്ഷ ഉറപ്പാക്കാം; പോൽ ആപ്പിൽ റെയിൽ മൈത്രി ഫീച്ചർ