പ്രതീകാത്മക ചിത്രം 
Sports

ശ്രീലങ്കന്‍ ടീമില്‍ കോവിഡ്; ബാറ്റിങ് കോച്ച് ഗ്രാന്‍ഡ് ഫ്‌ളവറിന് പിന്നാലെ ഡാറ്റ അനലിസ്റ്റിനും രോഗം

ശ്രീലങ്കന്‍ ടീമില്‍ കോവിഡ്; ബാറ്റിങ് കോച്ച് ഗ്രാന്‍ഡ് ഫ്‌ളവറിന് പിന്നാലെ ഡാറ്റ അനലിസ്റ്റിനും രോഗം

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിന്റെ ഭാഗമായുള്ള ക്രിക്കറ്റ് പോരാട്ടത്തിന് ഭീഷണിയായി കോവിഡ്. ബാറ്റിങ് കോച്ച് ഗ്രാന്‍ഡ് ഫ്‌ളവറിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ടീമിലെ മറ്റൊരു ഓഫീഷ്യലിനും വൈറസ് ബാധ കണ്ടെത്തി. ടീമിന്റെ ഡാറ്റ അനലിസ്റ്റായ ജിടി നിരോഷനാണ് കോവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ പരിശോധനാ ഫലം പോസിറ്റിവായി. 

ഗ്രാന്‍ഡ് ഫ്‌ളവറിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ശ്രീലങ്കന്‍ ടീമിലെ താരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്കും കോവിഡ് പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് നിരോഷന് രോഗം കണ്ടെത്തിയത്. 

ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞ് തിങ്കളാഴ്ചയാണ് ലങ്കന്‍ താരങ്ങള്‍ രാജ്യത്ത് തിരിച്ചെത്തിയത്. 48 മണിക്കൂറിനുള്ളില്‍ തന്നെ ഗ്രാന്‍ഡ് ഫ്‌ളവറിന് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ക്വാറന്റൈനില്‍ കഴിയവേ ലക്ഷണങ്ങള്‍ കണ്ടതോടെ ഫ്‌ളവര്‍ പരിശോധന നടത്തി. പിന്നാലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. 

കൂടുതല്‍ പേര്‍ക്ക് കോവിഡ് പോസിറ്റീവായാല്‍ രണ്ടാം നിര ടീമിനെ ഇന്ത്യക്കെതിരെ കളിപ്പിക്കാനാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ആലോചന. അടുത്ത ചൊവ്വാഴ്ചയാണ് ഇന്ത്യശ്രീലങ്ക ആദ്യ ഏകദിനം നടക്കേണ്ടത്. മൂന്ന് വീതം ഏകദിന, ടി20 മത്സരങ്ങളടങ്ങിയതാണ് ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് പരമ്പര. ശിഖര്‍ ധവാനാണ് ടീമിന്റെ നായകന്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുഎഇയിലെ ഭീമന്‍ എണ്ണശുദ്ധീകരണ ശാലയ്ക്ക് സമീപം ഡ്രോൺ ആക്രമണം; പ്ലാന്റ് പൂട്ടി; യുഎസിന് മുന്നറിയിപ്പുമായി ഇറാന്‍

പശ്ചിമേഷ്യയില്‍ നടക്കുന്ന സംഘര്‍ഷങ്ങളുടെ ഏക വിജയി റഷ്യ: യൂറോപ്യൻ യൂണിയൻ

'ഒരാളും സ്വയം സ്ഥാനാര്‍ഥി ചമയണ്ട, മത്സരിക്കണോയെന്ന് പാര്‍ട്ടി തീരുമാനിക്കും'; കെ സുധാകരനെതിരെ വിഡി സതീശന്‍

മണ്ണ് നീക്കാന്‍ കൈക്കൂലി; ജിയോളജി ഉദ്യോഗസ്ഥനെ കൈയോടെ പൊക്കി വിജിലന്‍സ്

കായികതാരങ്ങൾക്ക് സർക്കാർ ജോലി, 243 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ഏപ്രിൽ ഏഴിനകം അപേക്ഷിക്കണം

SCROLL FOR NEXT