ഫോട്ടോ: എഎഫ്പി 
Sports

ശ്രീലങ്കക്കെതിരെ റണ്‍ഔട്ട്, പിന്നാലെ ഖവാജയോട് കലിപ്പിച്ച് സ്റ്റീവ് സ്മിത്ത്(വീഡിയോ) 

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റില്‍ റണ്‍ഔട്ട് ആയതിന് പിന്നാലെ സഹതാരം ഉസ്മാന്‍ ഖവാജയോട് കലിപ്പിച്ച് സ്റ്റീവ് സ്മിത്ത്

Author : സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റില്‍ റണ്‍ഔട്ട് ആയതിന് പിന്നാലെ സഹതാരം ഉസ്മാന്‍ ഖവാജയോട് കലിപ്പിച്ച് സ്റ്റീവ് സ്മിത്ത്. പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനമാണ് സംഭവം. 

11 പന്തില്‍ നിന്ന് ആറ് റണ്‍സ് മാത്രം എടുത്താണ് സ്മിത്ത് മടങ്ങിയത്. രമേശ് മെന്‍ഡിസിന്റെ ഡെലിവറിയില്‍ ഫഌക് ചെയ്യാനാണ് സ്മിത്ത് ശ്രമിച്ചത്. എന്നാല്‍ സ്മിത്തിന്റെ പാഡില്‍ കൊണ്ടതോടെ ബൗളര്‍ അപ്പീല്‍ ചെയ്തു. ഈ സമയം സിംഗിളിനായി സ്മിത്ത് ശ്രമിച്ചു. 

ആദ്യം സിംഗിളിനായി മുതിര്‍ന്നെങ്കിലും പിന്നാലെ ഖവാജ നോണ്‍സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലേക്ക് ക്രീസ് ലൈനിലേക്ക് മടങ്ങി. ഈ സമയം സ്മിത്ത് പിച്ചിന്റെ പകുതി ദൂരം പിന്നിട്ടിരുന്നു. പിന്നാലെ സ്മിത്ത് തിരികെ ഓടിയെങ്കിലും കുശാല്‍ മെന്‍ഡിസിന്റെ ത്രോ സ്വീകരിച്ച് വിക്കറ്റ് കീപ്പര്‍ സ്റ്റംപ് ഇളക്കി. ഖവാജയോട് തന്റെ അതൃപ്തി പരസ്യമായി പ്രതികരിച്ചാണ് സ്മിത്ത് ക്രീസ് വിട്ടത്. 

ആദ്യ ദിനം 98-3 എന്ന നിലയിലാണ് ഓസ്‌ട്രേലിയ കളി അവസാനിപ്പിച്ചത്. 25 റണ്‍സ് എടുത്ത വാര്‍ണര്‍, 13 റണ്‍സ് എടുത്ത ലാബുഷെയ്ന്‍ എന്നിവരുടെ വിക്കറ്റുകളാണ് സ്മിത്തിന്റേത് കൂടാതെ ഓസ്‌ട്രേലിയക്ക് നഷ്ടമായത്. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് 212 റണ്‍സില്‍ അവസാനിച്ചിരുന്നു. ലയോണ്‍ 5 വിക്കറ്റ് വീഴ്ത്തി. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം